---
title: "കണ്ണൂരിലെ സി പി എം പാർട്ടി കോൺഗ്രസിലേക്ക് വിളിച്ചില്ലെന്ന് മുതിർന്ന കമ്യൂണിസ്റ്റ് സൈദ്ധാന്തികൻ ബർലിൻ കുഞ്ഞനന്തൻ നായർ"
english_title: "Berlin Kunjananthan Nair"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/36313/berlin-kunjananthan-nair"
published_at: "2022-04-07T13:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624e9f59b21fb_Picsart_22-04-07_13-52-22-152.jpg"
keywords: []
---

# കണ്ണൂരിലെ സി പി എം പാർട്ടി കോൺഗ്രസിലേക്ക് വിളിച്ചില്ലെന്ന് മുതിർന്ന കമ്യൂണിസ്റ്റ് സൈദ്ധാന്തികൻ ബർലിൻ കുഞ്ഞനന്തൻ നായർ

> **Lead Summary:** കണ്ണൂരിലെ സി പി എം പാർട്ടി കോൺഗ്രസ് വിളിക്കും എന്ന് പ്രതീക്ഷിച്ചു പക്ഷേ, വിളിച്ചില്ലെന്ന് മുതിർന്ന കമ്യൂണിസ്റ്റ് സൈദ്ധാന്തികൻ ബർലിൻ കുഞ്ഞനന്തൻ നായർ. വിളിച്ചാലും പോകാൻപറ്റുന്ന ആരോഗ്യസ്ഥിതിയില്ല. എങ്കിലും ഒരു ക്ഷണം പ്രതീക്ഷിച്ചിരുന്നു.പക്ഷേ, വിളിച്ചില്ല.

## Article Content

കണ്ണൂരിലെ സി പി എം പാർട്ടി കോൺഗ്രസ് വിളിക്കും എന്ന് പ്രതീക്ഷിച്ചു പക്ഷേ, വിളിച്ചില്ലെന്ന് മുതിർന്ന കമ്യൂണിസ്റ്റ് സൈദ്ധാന്തികൻ ബർലിൻ കുഞ്ഞനന്തൻ നായർ. വിളിച്ചാലും പോകാൻപറ്റുന്ന ആരോഗ്യസ്ഥിതിയില്ല. എങ്കിലും ഒരു ക്ഷണം പ്രതീക്ഷിച്ചിരുന്നു.പക്ഷേ, വിളിച്ചില്ല.

രോഗം കാരണം തീർത്തും അന്ധതബാധിച്ച മുതിർന്ന കമ്യൂണിസ്റ്റ് സൈദ്ധാന്തികൻ ബർലിൻ കുഞ്ഞനന്തൻ നായർ പറഞ്ഞു. 1943-ൽ മുംബൈയിൽ നടന്ന ഒന്നാം പാർട്ടി കോൺഗ്രസിൽ പങ്കെടുത്തവരിൽ രാജ്യത്ത് ജീവിച്ചിരിക്കുന്നവരിൽ ഒരേയൊരാളാണ് 96-കാരനായ കുഞ്ഞനന്തൻ നായർ.

ബാലസംഘത്തിന്റെ പ്രതിനിധിയായാണ് കോൺഗ്രസിൽ അദ്ദേഹം പങ്കെടുത്തത്. സി.പി.എമ്മിൽ ഒരുകാലത്ത് രൂപംകൊണ്ട വിഭാഗീയതയുടെ കേന്ദ്രബിന്ദുവായിരുന്നു കുഞ്ഞനന്തൻ നായർ. 23-ാം പാർട്ടികോൺഗ്രസ് നാട്ടിൽ നടക്കുമ്പോൾ ക്ഷണിച്ചാൽ എങ്ങനെയെങ്കിലും പോകുമെന്ന് അദ്ദേഹം നേരത്തേ സൂചിപ്പിച്ചിരുന്നു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/36313/berlin-kunjananthan-nair)