---
title: "പ്രതിപക്ഷ നേതാവിന്റെ ഡ്രൈവറെ പൊലീസുകാർ മർദ്ദിച്ചെന്ന് പരാതി; സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി"
english_title: "Driverattaked"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/363139/driverattaked"
published_at: "2026-06-01T13:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1d422a6ecab_1000210191.jpg"
keywords: []
---

# പ്രതിപക്ഷ നേതാവിന്റെ ഡ്രൈവറെ പൊലീസുകാർ മർദ്ദിച്ചെന്ന് പരാതി; സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി

> **Lead Summary:** **തിരുവനന്തപുരം : ** പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ഡ്രൈവറെ പൊലീസുകാർ മർദ്ദിച്ചെന്നു പരാതി. എ കെ ജി സെന്ററിലെ ജീവനക്കാരൻ അനൂപ് പി. കെ യ്ക്ക് മർദ്ദനമേറ്റെന്നാണ് പരാതി. സംസ്ഥാന പൊലീസ് മേധാവിക്കാണ് പരാതി നൽകിയത്.പിണറായി വിജയനെ റെയിൽവേ സ്റ്റേഷനിൽ ഇറക്കുന്നതിനിടെയാണ് സംഭവം.മെയ് 30 ന് പിണറായി വിജയനെ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി മടങ്ങുമ്പോഴായിരുന്നു മർദ്ദനം നടന്നത്. റെയിൽവേ സ്റ്റേഷനിൽ ഉണ്ടായിരുന്ന പൊലീസുകാർ വണ്ടി എടുത്തു മാറ്റാൻ ആവശ്യപ്പെട്ടു കൊണ്ട് ആക്രമിച്ചു.‘വണ്ടിയെടുത്ത് മാറ്റെടാ’ എന്ന് ആക്രോശിച്ചു കൊണ്ട് കഴുത്തിന് പിടിച്ച് തള്ളിയതായി അനൂപ് പറഞ്ഞു. റെയിൽവേ സ്റ്റേഷനിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാരാണ് കയ്യേറ്റം ചെയ്തത്. ജയൻ,ശരത് എന്നീ ഉദ്യോഗസ്ഥരാണ് ആക്രമിച്ചതെന്നു പരാതിയിൽ പറയുന്നു.

## Article Content

**തിരുവനന്തപുരം : ** പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ഡ്രൈവറെ പൊലീസുകാർ മർദ്ദിച്ചെന്നു പരാതി. എ കെ ജി സെന്ററിലെ ജീവനക്കാരൻ അനൂപ് പി. കെ യ്ക്ക് മർദ്ദനമേറ്റെന്നാണ് പരാതി. സംസ്ഥാന പൊലീസ് മേധാവിക്കാണ് പരാതി നൽകിയത്.പിണറായി വിജയനെ റെയിൽവേ സ്റ്റേഷനിൽ ഇറക്കുന്നതിനിടെയാണ് സംഭവം.മെയ് 30 ന് പിണറായി വിജയനെ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി മടങ്ങുമ്പോഴായിരുന്നു മർദ്ദനം നടന്നത്. റെയിൽവേ സ്റ്റേഷനിൽ ഉണ്ടായിരുന്ന പൊലീസുകാർ വണ്ടി എടുത്തു മാറ്റാൻ ആവശ്യപ്പെട്ടു കൊണ്ട് ആക്രമിച്ചു.‘വണ്ടിയെടുത്ത് മാറ്റെടാ’ എന്ന് ആക്രോശിച്ചു കൊണ്ട് കഴുത്തിന് പിടിച്ച് തള്ളിയതായി അനൂപ് പറഞ്ഞു. റെയിൽവേ സ്റ്റേഷനിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാരാണ് കയ്യേറ്റം ചെയ്തത്. ജയൻ,ശരത് എന്നീ ഉദ്യോഗസ്ഥരാണ് ആക്രമിച്ചതെന്നു പരാതിയിൽ പറയുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/363139/driverattaked)