---
title: "കൊട്ടിയൂർ പഞ്ചായത്ത്തല പ്രവേശനോത്സവം തലക്കാണി ഗവ.യു.പി സ്കൂളിൽ നടന്നു."
english_title: "Kottiyoorschool"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/363181/kottiyoorschool"
published_at: "2026-06-01T15:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1d5e8d3838a_1000210252.jpg"
keywords: []
---

# കൊട്ടിയൂർ പഞ്ചായത്ത്തല പ്രവേശനോത്സവം തലക്കാണി ഗവ.യു.പി സ്കൂളിൽ നടന്നു.

> **Lead Summary:** **കൊട്ടിയൂർ : **കൊട്ടിയൂർ പഞ്ചായത്ത്തല പ്രവേശനോത്സവം തലക്കാണി ഗവ.യു.പി സ്കൂളിൽ നടന്നു. പഞ്ചായത്ത് പ്രസിഡണ്ട് സിസിലി കണ്ണന്താനം ഉദ്ഘാടനം ചെയ്തു.വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജിൻസി തോമസ് അധ്യക്ഷയായി. പഞ്ചായത്ത് മെമ്പർ ജിസ്ന ജേക്കബ് സമ്മാനങ്ങൾ വിതരണം ചെയ്തു. പി ടി എ പ്രസിഡണ്ട് ഷിജു എം.ജി, എസ് എം സി ചെയർമാൻ ജിജോ അറക്കൽ, എം പി ടി എ പ്രസിഡണ്ട് സുമിത പ്രജിത്ത്, ജോളി സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ സുനിൽ കുമാർ എം.വി സ്വാഗതവും ഷിൻ്റോ കെ സി നന്ദിയും പറഞ്ഞു. നവാഗതരെ മധുരപലഹാരം നൽകി പഞ്ചായത്ത് പ്രസിഡണ്ട് സ്വീകരിച്ചു.

## Article Content

**കൊട്ടിയൂർ : **കൊട്ടിയൂർ പഞ്ചായത്ത്തല പ്രവേശനോത്സവം തലക്കാണി ഗവ.യു.പി സ്കൂളിൽ നടന്നു. പഞ്ചായത്ത് പ്രസിഡണ്ട് സിസിലി കണ്ണന്താനം ഉദ്ഘാടനം ചെയ്തു.വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജിൻസി തോമസ് അധ്യക്ഷയായി. പഞ്ചായത്ത് മെമ്പർ ജിസ്ന ജേക്കബ് സമ്മാനങ്ങൾ വിതരണം ചെയ്തു. പി ടി എ പ്രസിഡണ്ട് ഷിജു എം.ജി, എസ് എം സി ചെയർമാൻ ജിജോ അറക്കൽ, എം പി ടി എ പ്രസിഡണ്ട് സുമിത പ്രജിത്ത്, ജോളി സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ സുനിൽ കുമാർ എം.വി സ്വാഗതവും ഷിൻ്റോ കെ സി നന്ദിയും പറഞ്ഞു. നവാഗതരെ മധുരപലഹാരം നൽകി പഞ്ചായത്ത് പ്രസിഡണ്ട് സ്വീകരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/363181/kottiyoorschool)