ആറളം ഫാമിൽ ഡ്രോണ്‍ ഉപയോഗിച്ച് വളപ്രയോഗം നടത്തി: ഡ്രോൺ സാങ്കേതിക വിദ്യ കണ്ണൂർ ജില്ലയിൽ പ്രയോഗിക്കുന്നത് ആദ്യമായി

ആറളം ഫാമിൽ ഡ്രോണ്‍ ഉപയോഗിച്ച് വളപ്രയോഗം നടത്തി: ഡ്രോൺ സാങ്കേതിക വിദ്യ കണ്ണൂർ ജില്ലയിൽ പ്രയോഗിക്കുന്നത് ആദ്യമായി
Oct 5, 2021 04:32 PM | By Vinod

ആറളം:ആറളം ഫാമിൽ ചെറു വിമാനമായ ഡ്രോണ്‍ ഉപയോഗിച്ച് വളപ്രയോഗം നടത്തി. കണ്ണൂർ ജില്ലയിൽ ആദ്യമായാണ് ഡ്രോണ്‍ സാങ്കേതിക വിദ്യയിലൂടെ വളപ്രയോഗം നടത്തുന്നത്. മഞ്ഞൾ കൃഷിക്കും കുള്ളൻ കശുമാവിനുമാണ് ഈ രീതിയിൽ വളം ചെയ്തത്. ഇവയുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ സൂക്ഷ്മ പോഷകങ്ങളാണ് ലായനി രൂപത്തില്‍ ഡ്രോണിലൂടെ തളിച്ചത്. എല്ലാ സ്ഥലങ്ങളിലും ഒരുപോലെ തളിക്കാം എന്നതും സ്‌പ്രേ ഉപയോഗിച്ച് തളിക്കുന്നതിനേക്കാള്‍ ചെലവ് കുറവാണെന്നതുമാണ് ഈ സാങ്കേതിക വിദ്യയുടെ പ്രത്യേകത. കാര്‍ഷിക മേഖലയ്ക്ക് പുത്തന്‍ ഉണര്‍വാണ് ഡ്രോണ്‍ സാങ്കേതിക വിദ്യയിലൂടെ ഉണ്ടായിരിക്കുന്നത്.

Fertilizer applied by drone at Aralam Farm:

Next TV

Related Stories
Top Stories










News Roundup