---
title: "വിഷു വിപണി ലക്ഷ്യം വച്ച് ഇറക്കിയ പച്ചക്കറിയിൽ നിന്നുള്ള ഒരു പങ്ക് അഗതികൾക്ക് നൽകി റിട്ട: അധ്യാപകൻ മാതൃകയായി"
english_title: "Rita: Teacher as a role model"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/36336/rita-teacher-as-a-role-model"
published_at: "2022-04-07T15:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624ebdcf7c3a5_Picsart_22-04-07_16-02-04-030.jpg"
keywords: []
---

# വിഷു വിപണി ലക്ഷ്യം വച്ച് ഇറക്കിയ പച്ചക്കറിയിൽ നിന്നുള്ള ഒരു പങ്ക് അഗതികൾക്ക് നൽകി റിട്ട: അധ്യാപകൻ മാതൃകയായി

> **Lead Summary:** വിഷു വിപണി ലക്ഷ്യം വച്ച് ഇറക്കിയ പച്ചക്കറി കൃഷിയിൽ നിന്നുള്ള ഒരു പങ്ക് അഗതികൾക്ക് നൽകി റിട്ട: അധ്യാപകൻ മാതൃകയായി. മാങ്ങാട്ടിടം കൈതേരിയിലെ കുന്നും ബ്രോൻ രാജനാണ് പാലാ പറമ്പ് സ്നേഹ നികേതന് പച്ചക്കറികൾ നൽകിയത്. 

## Article Content

വിഷു വിപണി ലക്ഷ്യം വച്ച് ഇറക്കിയ പച്ചക്കറി കൃഷിയിൽ നിന്നുള്ള ഒരു പങ്ക് അഗതികൾക്ക് നൽകി റിട്ട: അധ്യാപകൻ മാതൃകയായി. മാങ്ങാട്ടിടം കൈതേരിയിലെ കുന്നും ബ്രോൻ രാജനാണ് പാലാ പറമ്പ് സ്നേഹ നികേതന് പച്ചക്കറികൾ നൽകിയത്. 

പാലാപറമ്പ് സ്നേഹ നികേതനിലെ അമ്മമാർക്കാണ് വിഷു വിപണി ലക്ഷ്യം വച്ച് ഇറക്കിയ പച്ചക്കറി കൃഷിയിൽ നിന്നുള്ള ഒരു പങ്ക് നൽകിയത്. ജില്ലയിലെ മികച്ച പച്ചക്കറി കർഷകനുള്ള സംസ്ഥാന കൃഷി വകുപ്പിന്റെ അവാർഡ് കരസ്ഥമാക്കിയ കുന്നും ബ്രോൻ രാജനാണ് ഉത്പന്നങ്ങൾ ദാനം ചെയ്തത്.

തന്റെ കൃഷിയിടത്തിൽ നിന്നും ലഭിച്ച വിളവിന്റെ ഒരു ഭാഗമാണ് പാലാപ്പറമ്പ് സ്നേഹ നികേതനിലെ അമ്മമാർക്ക് നൽകിയത്. സ്നേഹ നികേതൻമുറ്റത്ത് നടന്ന ചടങ്ങിൽ വച്ച് കുത്ത്പറമ്പ് കൃഷി അസി.ഡയരക്ടർ ബിന്ദു കെ മാത്യു സ്നേഹ നികേതൻ ഡയരക്ടർ സിസ്റ്റർ എമിലിക്ക് പച്ചകറികൾ കൈമാറി.

മാങ്ങാട്ടിടം കൃഷി ഓഫീസർ സൗമ്യ, കൃഷി അസി: ആർ സന്തോഷ് കുമാർ , വിപിൻ. എം, ജോൺ എസ്., എ. വത്സൻ , കെ.വത്സല, ഗോപിക രമേശ്, ജയലക്ഷ്മി സുനോജ്, രാംജിത്ത്, സിസ്റ്റർ അനറ്റ്, കുന്നും ബ്രോൻ രാജൻ എന്നിവർ പങ്കെടുത്തു. കഴിഞ്ഞ വർഷവും തന്റെ കൃഷിവിളവിന്റെ ഒരു ഭാഗം രാജൻ മാസ്റ്റർ സ്നേഹ നികേതനിലെ അമ്മമാർക്ക് നൽകിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/36336/rita-teacher-as-a-role-model)