---
title: "കൊച്ചിയില്‍ പെണ്‍കുട്ടികള്‍ക്ക് നേരെയുണ്ടായ അതിക്രമം;മൂന്ന് പേര്‍ പിടിയില്‍"
english_title: "Kochipolicecase"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/363400/kochipolicecase"
published_at: "2026-06-02T16:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1eb167235e1_1000210429.jpg"
keywords: []
---

# കൊച്ചിയില്‍ പെണ്‍കുട്ടികള്‍ക്ക് നേരെയുണ്ടായ അതിക്രമം;മൂന്ന് പേര്‍ പിടിയില്‍

> **Lead Summary:** **എറണാകുളം : **കലൂരില്‍ നടന്നുപോകുകയായിരുന്ന പെണ്‍കുട്ടികള്‍ക്ക് നേരെ യുവാക്കളുടെ ക്രൂരമര്‍ദ്ദനം. അക്രമിസംഘത്തിലെ മൂന്ന് പേര്‍ പിടിയിലായി. മൊഴിയെടുക്കാന്‍ എത്തിയ പോലീസ് ഉദ്യോഗസ്ഥരില്‍ ഒരാള്‍ പെണ്‍കുട്ടികളോട് മോശമായി പെരുമാറിയെന്നും പരാതിയുണ്ട്. കലൂര്‍ ചക്കാലപ്പാടം റോഡില്‍ പുലര്‍ച്ചെ 4.30 ഓടെയാണ് സംഭവം.പാര്‍ടൈം ജോലി കഴിഞ്ഞ് റോഡിലുടെ നടന്നു പോകുകയായിരുന്ന രണ്ട് പെണ്‍കുട്ടിളെ എട്ടു പേരടങ്ങുന്ന സംഘമാണ് ആക്രമിച്ചത്. പെണ്‍കുട്ടികളില്‍ ഒരാളെ ക്രൂരമായി മര്‍ദിച്ചു. നിലത്തിട്ട് ചവിട്ടുകയും കൈള്‍ പിടിച്ച് തിരിക്കുകയും ചെയ്തു. നെഞ്ചിലും കഴുത്തിലും പെണ്‍കുട്ടിയ്ക്ക് പരിക്കേറ്റു.ആശുപത്രിയില്‍ മൊഴിയെടുക്കാന്‍ എത്തിയ പോലീസ് ഉദ്യോഗസ്ഥരില്‍ ഒരാളുടെ പെരുമാറ്റം ബുദ്ധിമുട്ടുണ്ടാക്കി എന്നും പരാതി. പുലര്‍ച്ചെ പുറത്ത് എന്തിന് പോയെന്നും ധരിച്ച വസ്ത്രത്തെക്കുറിച്ചുമാണ് പൊലീസ് ചോദിച്ചതെന്നും പെണ്‍ കുട്ടിയുടെ സുഹൃത്ത് പറഞ്ഞു. രണ്ട് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ പതിനൊന്ന് പേരാണ് ആക്രമി സംഘത്തിലുണ്ടായിരുന്നത്. ഇതില്‍ മൂന്ന് പേര്‍ പിടിയിലായി. മുഖ്യപ്രതി പാലക്കാട് സ്വദേശിയാണെന്ന് അന്വേഷണ സംഘം കണ്ടെത്തി.

## Article Content

**എറണാകുളം : **കലൂരില്‍ നടന്നുപോകുകയായിരുന്ന പെണ്‍കുട്ടികള്‍ക്ക് നേരെ യുവാക്കളുടെ ക്രൂരമര്‍ദ്ദനം. അക്രമിസംഘത്തിലെ മൂന്ന് പേര്‍ പിടിയിലായി. മൊഴിയെടുക്കാന്‍ എത്തിയ പോലീസ് ഉദ്യോഗസ്ഥരില്‍ ഒരാള്‍ പെണ്‍കുട്ടികളോട് മോശമായി പെരുമാറിയെന്നും പരാതിയുണ്ട്. കലൂര്‍ ചക്കാലപ്പാടം റോഡില്‍ പുലര്‍ച്ചെ 4.30 ഓടെയാണ് സംഭവം.പാര്‍ടൈം ജോലി കഴിഞ്ഞ് റോഡിലുടെ നടന്നു പോകുകയായിരുന്ന രണ്ട് പെണ്‍കുട്ടിളെ എട്ടു പേരടങ്ങുന്ന സംഘമാണ് ആക്രമിച്ചത്. പെണ്‍കുട്ടികളില്‍ ഒരാളെ ക്രൂരമായി മര്‍ദിച്ചു. നിലത്തിട്ട് ചവിട്ടുകയും കൈള്‍ പിടിച്ച് തിരിക്കുകയും ചെയ്തു. നെഞ്ചിലും കഴുത്തിലും പെണ്‍കുട്ടിയ്ക്ക് പരിക്കേറ്റു.ആശുപത്രിയില്‍ മൊഴിയെടുക്കാന്‍ എത്തിയ പോലീസ് ഉദ്യോഗസ്ഥരില്‍ ഒരാളുടെ പെരുമാറ്റം ബുദ്ധിമുട്ടുണ്ടാക്കി എന്നും പരാതി. പുലര്‍ച്ചെ പുറത്ത് എന്തിന് പോയെന്നും ധരിച്ച വസ്ത്രത്തെക്കുറിച്ചുമാണ് പൊലീസ് ചോദിച്ചതെന്നും പെണ്‍ കുട്ടിയുടെ സുഹൃത്ത് പറഞ്ഞു. രണ്ട് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ പതിനൊന്ന് പേരാണ് ആക്രമി സംഘത്തിലുണ്ടായിരുന്നത്. ഇതില്‍ മൂന്ന് പേര്‍ പിടിയിലായി. മുഖ്യപ്രതി പാലക്കാട് സ്വദേശിയാണെന്ന് അന്വേഷണ സംഘം കണ്ടെത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/363400/kochipolicecase)