---
title: "കൂത്തുപറമ്പ് നിയോജകമണ്ഡലത്തിൽ  വൈദ്യുതി വാഹനങ്ങൾക്കുള്ള ചാർജിങ് സ്റ്റേഷൻ സ്ഥാപിക്കുന്ന നടപടികൾ ആരംഭിച്ചു        "
english_title: "Charging station for vehicles"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/36341/charging-station-for-vehicles"
published_at: "2022-04-07T16:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624ec1b3f00a8_Picsart_22-04-07_16-18-51-889.jpg"
keywords: []
---

# കൂത്തുപറമ്പ് നിയോജകമണ്ഡലത്തിൽ  വൈദ്യുതി വാഹനങ്ങൾക്കുള്ള ചാർജിങ് സ്റ്റേഷൻ സ്ഥാപിക്കുന്ന നടപടികൾ ആരംഭിച്ചു        

> **Lead Summary:** വൈദ്യുതി വാഹനങ്ങൾക്കുള്ള ചാർജിങ് സ്റ്റേഷൻ സ്ഥാപിക്കുന്ന നടപടികൾ കൂത്തുപറമ്പ് നിയോജകമണ്ഡലത്തിൽ ആരംഭിച്ചു. 5 കേന്ദ്രങ്ങളിലാണ് ആദ്യഘട്ടത്തിൽ ചാർജിങ് സ്റ്റേഷൻ സ്ഥാപിക്കുന്നത്.

## Article Content

വൈദ്യുതി വാഹനങ്ങൾക്കുള്ള ചാർജിങ് സ്റ്റേഷൻ സ്ഥാപിക്കുന്ന നടപടികൾ കൂത്തുപറമ്പ് നിയോജകമണ്ഡലത്തിൽ ആരംഭിച്ചു. 5 കേന്ദ്രങ്ങളിലാണ് ആദ്യഘട്ടത്തിൽ ചാർജിങ് സ്റ്റേഷൻ സ്ഥാപിക്കുന്നത്.

കൂത്തുപറമ്പ് ടൗണിൽ സബ്ട്രഷറിക്ക് സമീപവും പൂക്കോട് ടൗണിലുമായാണ് ആദ്യഘട്ടത്തിൽ രണ്ട് ചാർജ്ജിങ്ങ് കേന്ദ്രങ്ങൾ സജ്ജമാക്കിയിട്ടുള്ളത്. ഇതോടൊപ്പം പാനൂർ ബസ് സ്റ്റാൻഡ്, പാറാട്, കല്ലിക്കണ്ടി എന്നിവിടങ്ങളിലും സ്റ്റേഷനുകൾ സ്ഥാപിക്കാനുള്ള ഉള്ള പ്രവർത്തികൾ പൂർത്തിയായിവരികയാണ്.

കുത്തുപറമ്പ് സബ്ട്രഷറിക്ക് മുന്നിലെ വൈദ്യുതി തൂണിൽ ചാർജ്ജിങ്ങ് സ്റ്റേറ്റഷനാവശ്യമായ സംവിധാനം ഇതിനകം സ്ഥാപിച്ചിട്ടുണ്ട് . വൈദ്യുത വാഹനങ്ങൾക്ക് സ്വന്തമായി റീചാർജ് ചെയ്യാവുന്ന വിധത്തിലാണ് സംവിധാനം ഒരുക്കിയിട്ടുള്ളത്.

ക്യുആർ കോഡ് സ്കാൻ ചെയ്തു ഫോണിലൂടെ തന്നെ പണമടച്ചാൽ ചാർജ് ചെയ്യാൻ സാധിക്കും. ആവശ്യത്തിനുള്ള വൈദ്യുതി സ്വീകരിച്ചതിന്റെ യുണിറ്റ് യന്ത്രത്തിൽ കാണിക്കുന്ന വിധത്തിലാണ് സംവിധാനം.

കൂത്തുപറമ്പ് നിയോജക മണ്ഡലത്തിലെ അഞ്ച് കേന്ദ്രങ്ങളിൽ ആണ് ആദ്യഘട്ടത്തിൽ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നത്.അടുത്ത ദിവസം തന്നെ ചാർജിങ് സ്റ്റേഷൻ തുറന്ന് കൊടുക്കാനുള്ള ശ്രമങ്ങളാണ് നടന്നു വരുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/36341/charging-station-for-vehicles)