---
title: "കര്‍ണാടകയിലേക്ക് വിനോദസഞ്ചാരത്തിന് പോയ രണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു"
english_title: "Two Malayalee students who went on a tour in Karnataka drowned"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/36349/two-malayalee-students-who-went-on-a-tour-in-karnataka-drowned"
published_at: "2022-04-07T16:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624ec629c0ade_images.jpeg"
keywords: []
---

# കര്‍ണാടകയിലേക്ക് വിനോദസഞ്ചാരത്തിന് പോയ രണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

> **Lead Summary:** **ബംഗളുരു: **കര്‍ണാടക ഉഡുപ്പിക്ക് സമീപം രണ്ട് മലയാളി വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു, കോട്ടയം ഏറ്റുമാനുര്‍ മംഗളം എന്‍ജിനിയറിങ്ങ് കോളജ് വിദ്യാര്‍ഥികളായ അലന്‍ റെജി, അമല്‍, എന്നീ വിദ്യാര്‍ഥികളാണ് മരിച്ചത്.

## Article Content

**ബംഗളുരു: **കര്‍ണാടക ഉഡുപ്പിക്ക് സമീപം രണ്ട് മലയാളി വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു, കോട്ടയം ഏറ്റുമാനുര്‍ മംഗളം എന്‍ജിനിയറിങ്ങ് കോളജ് വിദ്യാര്‍ഥികളായ അലന്‍ റെജി, അമല്‍, എന്നീ വിദ്യാര്‍ഥികളാണ് മരിച്ചത്.

ആന്റണി ഷെനോയ് എന്ന വിദ്യാർത്ഥിയെ കാണാതായി. ആന്റണിക്കു വേണ്ടി തിരച്ചിൽ വ്യാപകമായി നടക്കുന്നു. 

 വിനോദയാത്ര സംഘത്തിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്.കടലില്‍ കുളിക്കാറിനിറങ്ങിയപ്പോഴാണ് അപകടത്തില്‍പ്പെട്ടത്. സെല്‍ഫി എടുക്കുന്നതിനിടെയാണ് ഇവര്‍ അപകടത്തില്‍പ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/36349/two-malayalee-students-who-went-on-a-tour-in-karnataka-drowned)