---
title: "ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് അഡ്വാൻസ്ഡ് ട്രെയിനിംഗ്"
english_title: "thiruvanathapuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/363502/thiruvanathapuram"
published_at: "2026-06-03T10:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1fb6653000c_download_(1).png"
keywords: []
---

# ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് അഡ്വാൻസ്ഡ് ട്രെയിനിംഗ്

> **Lead Summary:** തിരുവനന്തപുരം: സംസ്ഥാന സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അഡീഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം (അസാപ് കേരള) ലക്കിടി നടത്തുന്ന ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് അഡ്വാൻസ്ഡ് ട്രെയിനിംഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.

## Article Content

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അഡീഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം (അസാപ് കേരള) ലക്കിടി നടത്തുന്ന ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് അഡ്വാൻസ്ഡ് ട്രെയിനിംഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.

പ്ലസ് ടു യോഗ്യതയുള്ളവർക്ക് ആരോഗ്യരംഗത്ത് സ്ഥിരതയുള്ളതും ബഹുമാന്യവുമായ കരിയർ നേടുന്നതിനുള്ള മികച്ച അവസരമാണിത്. തിയറി, പ്രായോഗിക പരിശീലനം, ഹാൻഡ്‌സ്-ഓൺ അനുഭവം എന്നിവ ഉൾക്കൊള്ളുന്ന ഈ കോഴ്‌സ് എൻഎസ്ഡിസി/സെക്ടർ സ്‌കിൽ കൗൺസിൽ /അസാപ് കേരള മാനദണ്ഡങ്ങൾ അനുസരിച്ചാണ് ഒരുക്കിയിരിക്കുന്നത്. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ആരോഗ്യമേഖലയിലെ പ്രമുഖ സ്ഥാപനങ്ങളിൽ ജോലി ലഭ്യതയ്ക്കുള്ള സാധ്യതയും ഉറപ്പുമുണ്ട്. കോഴ്സിൽ ചേരുന്നതിനുള്ള അടിസ്ഥാന യോഗ്യത പ്ലസ് ടു പാസ് ആണ്. അപേക്ഷകൾ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് കൂടുതൽ വിവരങ്ങൾ ലഭിക്കാൻ 9495999667, 9895967998 എന്ന നമ്പറിൽ ബന്ധപ്പെടുക. താൽപര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി അപേക്ഷിക്കാം. https://forms.gle/THbV5Su474kNiTpCA. അപേക്ഷിക്കേണ്ട അവസാന തീയ്യതി: ജൂൺ 12.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/363502/thiruvanathapuram)