---
title: "സുല്‍ത്താന്‍ ബത്തേരിയിൽ ആദിവാസി യുവതി വീടിനുള്ളില്‍ മരിച്ചനിലയില്‍ "
english_title: "Tribal woman found dead inside home"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/36355/tribal-woman-found-dead-inside-home"
published_at: "2022-04-07T17:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624ecd7144c77_images (7).jpeg"
keywords: []
---

# സുല്‍ത്താന്‍ ബത്തേരിയിൽ ആദിവാസി യുവതി വീടിനുള്ളില്‍ മരിച്ചനിലയില്‍ 

> **Lead Summary:** **വയനാട്: **സുല്‍ത്താന്‍ ബത്തേരി ചീരാലില്‍ ആദിവാസി യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ചീരാല്‍ വെണ്ടോല്‍ സ്വദേശി സീതയാണ് മരിച്ചത്.

## Article Content

**വയനാട്: **സുല്‍ത്താന്‍ ബത്തേരി ചീരാലില്‍ ആദിവാസി യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ചീരാല്‍ വെണ്ടോല്‍ സ്വദേശി സീതയാണ് മരിച്ചത്.

ഇവര്‍ക്ക് യാതൊരു ആരോഗ്യപ്രശ്‌നങ്ങളുമുണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ആത്മഹത്യ ചെയ്തതിന്റെ ലക്ഷണങ്ങളുമില്ല.

ചില ആളുകളുമായി സീതക്ക് വ്യക്തിപരമായ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇവര്‍ക്ക് മരണത്തില്‍ പങ്കുണ്ടോയെന്ന് അന്വേഷിക്കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു. പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/36355/tribal-woman-found-dead-inside-home)