---
title: "ഏറെ നാളുകൾക്ക് ശേഷം ലഭിച്ച വേനൽമഴ കാർഷിക മേഖലക്ക് ആശ്വാസമായി"
english_title: "Summer rains brought relief to the agricultural sector"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/36357/summer-rains-brought-relief-to-the-agricultural-sector"
published_at: "2022-04-07T17:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624ecfa8011e8_Screenshot_20220407_171733.jpg"
keywords: []
---

# ഏറെ നാളുകൾക്ക് ശേഷം ലഭിച്ച വേനൽമഴ കാർഷിക മേഖലക്ക് ആശ്വാസമായി

> **Lead Summary:** ഏറെ നാളുകൾക്ക് ശേഷം ലഭിച്ച വേനൽമഴ കാർഷിക മേഖലക്ക് ആശ്വാസമായി. ശക്തമായ മഴയാണ് ഇന്നലെ കൂത്തുപറമ്പ് മേഖലയിൽ ലഭിച്ചത്. 

## Article Content

ഏറെ നാളുകൾക്ക് ശേഷം ലഭിച്ച വേനൽമഴ കാർഷിക മേഖലക്ക് ആശ്വാസമായി. ശക്തമായ മഴയാണ് ഇന്നലെ കൂത്തുപറമ്പ് മേഖലയിൽ ലഭിച്ചത്. 

ചുട്ടുപൊള്ളുന്ന ചൂടിൽ നിന്ന് ആശ്വാസം ലഭിക്കുന്നതായിരുന്നു വ്യാഴാഴ്ച ലഭിച്ച വേനൽ മഴ. തെങ്ങ്, വാഴ ഉൾപ്പെടെയുള്ള കാർഷിക മേഖലക്കും മഴ ഏറെ ആശ്വാസമായി മാറി. കുടിവെള്ള ക്ഷാമത്തിനും ഒരു പരിധി വരെ പരിഹാരമാകുമെന്നാണ് കരുതുന്നത്.

തെക്കൻ കേരളത്തിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ശക്തമായ വേനൽമഴയാണ് ലഭിച്ചിരുന്നത്. എന്നാൽ കണ്ണൂർ ജില്ലയിൽ ഇതുവരെ കാര്യമായ മഴ ലഭിച്ചിരുന്നില്ല. ഇതിന് പരിഹാരമായാണ് വ്യാഴാഴ്ച ഉച്ചക്ക് ശേഷം ശക്തമായ മഴലഭിച്ചത്.

ഇതിനിടയിൽ ഇടിമിന്നൽ മുന്നറിയിപ്പുണ്ടായിരുന്നെങ്കിലും ശക്തമായ ഇടിയോ, മിന്നലോ ഉണ്ടാവാത്തത് ആളുകൾക്ക് ആശ്വാസമായി. വരുന്ന 5 ദിവസത്തേക്ക് ശക്തമായ മഴമുന്നറിയിപ്പാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നൽകിയിട്ടുള്ളത്.

ഇടിയും, മിന്നലും, 40 കിലോമീറ്റർ വരെയുള്ള കാറ്റുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. ഏതാനും ദിവസം കൂടി ശക്തമായ മഴ ലഭിക്കുമെന്നാണ് അധികൃതർ നൽകുന്ന സൂചന.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/36357/summer-rains-brought-relief-to-the-agricultural-sector)