---
title: "എ​ന്ത് ന്യാ​യം പ​റ​ഞ്ഞാ​ലും ജാ​തി​വി​വേ​ച​ന​മാ​ണ് ന​ട​ന്ന​ത്; വി.​മു​ര​ളീ​ധ​ര​നെ​തിരെ ശി​വ​ൻ​കു​ട്ടി"
english_title: "Sivankutty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/363608/sivankutty"
published_at: "2026-06-03T15:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1ff93bc4c29_1000210824.jpg"
keywords: []
---

# എ​ന്ത് ന്യാ​യം പ​റ​ഞ്ഞാ​ലും ജാ​തി​വി​വേ​ച​ന​മാ​ണ് ന​ട​ന്ന​ത്; വി.​മു​ര​ളീ​ധ​ര​നെ​തിരെ ശി​വ​ൻ​കു​ട്ടി

> **Lead Summary:** **തി​രു​വ​ന​ന്ത​പു​രം: **ക​ട്ടേ​ല ട്രൈ​ബ​ല്‍ റ​സി​ഡ​ന്‍​ഷ്യ​ല്‍ സ്‌​കൂ​ളി​ല്‍ പ്ര​വേ​ശ​നോ​ത്സ​വ സ​മ​യ​ത്ത് വി.​മു​ര​ളീ​ധ​ര​ന്‍ എം​എ​ല്‍​എ കു​ട്ടി​ക​ൾ​ക്ക് മി​ഠാ​യി വി​ത​ര​ണം ചെ​യ്ത രീ​തി​യി​ൽ വീ​ണ്ടും രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി മു​ൻ​മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി. തി​ക​ച്ചും മ​നു​ഷ്യ​ത്വ​ര​ഹി​ത​മാ​യ കാ​ര്യ​മാ​ണ് വി.​മു​ര​ളീ​ധ​ര​ന്‍ ചെ​യ്ത​തെ​ന്ന് ശി​വ​ൻ​കു​ട്ടി പ്ര​തി​ക​രി​ച്ചു.എ​ന്ത് ന്യാ​യം പ​റ​ഞ്ഞാ​ലും ജാ​തി​വി​വേ​ച​ന​മാ​ണ് ന​ട​ന്ന​ത്. അ​ങ്ങ​നെ ഒ​രു സം​ഭ​വം കേ​ര​ള​ത്തി​ല്‍ ഇ​തു​വ​രെ ന​ട​ന്നി​ട്ടി​ല്ല. മ​ന​സി​ലു​ള്ള​താ​ണ് പു​റ​ത്ത് വ​ന്ന​ത്.മി​ഠാ​യി എ​ന്തു​കൊ​ണ്ടാ​ണ് കു​ട്ടി​ക​ളു​ടെ കൈ​യി​ൽ കൊ​ടു​ക്കാ​തി​രു​ന്ന​തെ​ന്ന് ശി​വ​ന്‍​കു​ട്ടി ചോ​ദി​ച്ചു. എ​ന്തു​കൊ​ണ്ട് മി​ഠാ​യി വി​ത​റി​യെ​റി​ഞ്ഞു. അ​തി​ന് കൃ​ത്യ​മാ​യ മ​റു​പ​ടി പ​റ​യ​ട്ടേ​യെ​ന്നും ഇ​ക്കാ​ര്യം ചോ​ദി​ക്കു​മ്പോ​ള്‍ നി​യ​മ​സ​ഭ ത​ല്ലി​പ്പൊ​ളി​ച്ച കാ​ര്യ​മാ​ണ് പ​റ​യു​ന്ന​തെ​ന്നും ശി​വ​ന്‍​കു​ട്ടി വി​മ​ർ​ശി​ച്ചു.

## Article Content

**തി​രു​വ​ന​ന്ത​പു​രം: **ക​ട്ടേ​ല ട്രൈ​ബ​ല്‍ റ​സി​ഡ​ന്‍​ഷ്യ​ല്‍ സ്‌​കൂ​ളി​ല്‍ പ്ര​വേ​ശ​നോ​ത്സ​വ സ​മ​യ​ത്ത് വി.​മു​ര​ളീ​ധ​ര​ന്‍ എം​എ​ല്‍​എ കു​ട്ടി​ക​ൾ​ക്ക് മി​ഠാ​യി വി​ത​ര​ണം ചെ​യ്ത രീ​തി​യി​ൽ വീ​ണ്ടും രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി മു​ൻ​മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി. തി​ക​ച്ചും മ​നു​ഷ്യ​ത്വ​ര​ഹി​ത​മാ​യ കാ​ര്യ​മാ​ണ് വി.​മു​ര​ളീ​ധ​ര​ന്‍ ചെ​യ്ത​തെ​ന്ന് ശി​വ​ൻ​കു​ട്ടി പ്ര​തി​ക​രി​ച്ചു.എ​ന്ത് ന്യാ​യം പ​റ​ഞ്ഞാ​ലും ജാ​തി​വി​വേ​ച​ന​മാ​ണ് ന​ട​ന്ന​ത്. അ​ങ്ങ​നെ ഒ​രു സം​ഭ​വം കേ​ര​ള​ത്തി​ല്‍ ഇ​തു​വ​രെ ന​ട​ന്നി​ട്ടി​ല്ല. മ​ന​സി​ലു​ള്ള​താ​ണ് പു​റ​ത്ത് വ​ന്ന​ത്.മി​ഠാ​യി എ​ന്തു​കൊ​ണ്ടാ​ണ് കു​ട്ടി​ക​ളു​ടെ കൈ​യി​ൽ കൊ​ടു​ക്കാ​തി​രു​ന്ന​തെ​ന്ന് ശി​വ​ന്‍​കു​ട്ടി ചോ​ദി​ച്ചു. എ​ന്തു​കൊ​ണ്ട് മി​ഠാ​യി വി​ത​റി​യെ​റി​ഞ്ഞു. അ​തി​ന് കൃ​ത്യ​മാ​യ മ​റു​പ​ടി പ​റ​യ​ട്ടേ​യെ​ന്നും ഇ​ക്കാ​ര്യം ചോ​ദി​ക്കു​മ്പോ​ള്‍ നി​യ​മ​സ​ഭ ത​ല്ലി​പ്പൊ​ളി​ച്ച കാ​ര്യ​മാ​ണ് പ​റ​യു​ന്ന​തെ​ന്നും ശി​വ​ന്‍​കു​ട്ടി വി​മ​ർ​ശി​ച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/363608/sivankutty)