---
title: "കെ.വി തോമസിൻ്റെത് സ്വാഗതാർഹമായ തീരുമാനം: കോടിയേരി ബാലകൃഷ്ണൻ"
english_title: "Kodiyari balkrishnan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/36361/kodiyari-balkrishnan"
published_at: "2022-04-07T17:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624ed3195a98b_Screenshot_20220407_173236.jpg"
keywords: []
---

# കെ.വി തോമസിൻ്റെത് സ്വാഗതാർഹമായ തീരുമാനം: കോടിയേരി ബാലകൃഷ്ണൻ

> **Lead Summary:** കെവി തോമസിൻ്റെത് സ്വാഗതാർഹമായ തീരുമാനം എന്ന് സിപിഎം സംസ്ഥാന സെക്രടറി കോടിയേരി ബാലകൃഷ്ണൻ കണ്ണൂരിൽ പറഞ്ഞു. നേരത്തെ തന്നെ അദ്ദേഹം വരുമെന്ന് അറിയിച്ചിരുന്നു അദ്ദേഹം രാജിവെച്ച് വന്നാൽ സ്വീകരിക്കുന്നതിൽ തടസ്സമൊന്നുമില്ല.

## Article Content

കെവി തോമസിൻ്റെത് സ്വാഗതാർഹമായ തീരുമാനം എന്ന് സിപിഎം സംസ്ഥാന സെക്രടറി കോടിയേരി ബാലകൃഷ്ണൻ കണ്ണൂരിൽ പറഞ്ഞു. നേരത്തെ തന്നെ അദ്ദേഹം വരുമെന്ന് അറിയിച്ചിരുന്നു അദ്ദേഹം രാജിവെച്ച് വന്നാൽ സ്വീകരിക്കുന്നതിൽ തടസ്സമൊന്നുമില്ല.

സി പി എമ്മുമായി സഹകരിക്കാൻ തയ്യാറായി നേരത്തെയും പല കോൺഗ്രസ് നേതാക്കളും വന്നിട്ടുണ്ട് അവരൊന്നും വഴിയാധാരമായിട്ടില്ല കണ്ണൂരിലായതു കൊണ്ട് വരുന്നില്ല എന്ന് പറയുന്നതിൽ അർത്ഥമില്ല.

എറണാകുളത്ത് സംസ്ഥാന സമ്മേളനത്തിൻ്റെ സെമിനാറിലേക്ക് രമേശ് ചെന്നിത്തലയെ ക്ഷണിച്ചിരുന്നു ചെന്നിത്തല അന്ന് വന്നില്ല കോൺഗ്രസുമായി ഒരു വിശാല സഖ്യം സി പി എം ആലോചിക്കുന്നില്ലന്നും കോടിയേരി വ്യക്തമാക്കി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/36361/kodiyari-balkrishnan)