---
title: "വൈദ്യുതി മുടക്കം"
english_title: "kseb"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/363697/kseb"
published_at: "2026-06-04T09:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a20fc5f63260_download_(23).jpeg"
keywords: []
---

# വൈദ്യുതി മുടക്കം

> **Lead Summary:** കണ്ണൂർ: കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ എൽ ടി ലൈൻ ടച്ചിങ് പ്രവൃത്തി നടക്കുന്നതിനാൽ ജൂൺ നാലിന് മെപ്പൊയിൽ കാവ് , ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ ഏഴ് മുതൽ ഒമ്പത് വരെയും പോലീസ് കോളനി , കിഴക്കേക്കര ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ എട്ട് മുതൽ ഉച്ച രണ്ട് വരെയും ഭാഗികമായി വൈദ്യുതി മുടങ്ങും.

## Article Content

കണ്ണൂർ: കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ എൽ ടി ലൈൻ ടച്ചിങ് പ്രവൃത്തി നടക്കുന്നതിനാൽ ജൂൺ നാലിന് മെപ്പൊയിൽ കാവ് , ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ ഏഴ് മുതൽ ഒമ്പത് വരെയും പോലീസ് കോളനി , കിഴക്കേക്കര ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ എട്ട് മുതൽ ഉച്ച രണ്ട് വരെയും ഭാഗികമായി വൈദ്യുതി മുടങ്ങും.

ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ എച്ച് ടി ലൈനിനു സമീപം മരച്ചില്ലകൾ മുറിച്ചു മാറ്റുന്ന പ്രവൃത്തി ഉള്ളതിനാൽ കണ്ണൻചാൽ, സിഎച്ച്എം, വാരം, കെഎസ്സ് ഡിസ്റ്റിലറി, എആർകെ-3, കാസ ഹൗസ്, വാരം ജെമിനി, ചതുരകിണർ, മൂപ്പൻസ് ചതുരക്കിണർ, മറിയം ടവർ, വലിയന്നൂർ, അയങ്കി എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ എട്ട് മുതൽ മൂന്ന് വരെയും

ഇടക്കണമ്പെത്ത്, ജയൻപീടിക എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ എട്ട് മുതൽ അഞ്ച് വരെയും വൈദ്യുതി മുടങ്ങും.

പുതുതായി ട്രാൻസ്ഫോർമർ സ്ഥാപിക്കുന്ന പ്രവൃത്തി ഉള്ളതിനാൽ ജൂൺ നാലിന് രാവിലെ ഒമ്പതര മുതൽ അഞ്ചര വരെ വാണിയൻചാൽ, പുന്നക്കാമൂല, കൊങ്ങണംകോട് എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ വൈദ്യുതി മുടങ്ങും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/363697/kseb)