---
title: " കിസാൻസഭ മാർച്ച്‌ നടത്തി"
english_title: "The Kisan Sabha held a march"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/3637/the-kisan-sabha-held-a-march"
published_at: "2021-10-05T16:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615c366c75831_PicsArt_10-05-04.56.27.jpg"
keywords: []
---

#  കിസാൻസഭ മാർച്ച്‌ നടത്തി

> **Lead Summary:** **കണ്ണൂർ**:ഉത്തർപ്രദേശിൽ സമരം ചെയ്യുന്ന കർഷകർക്കിടയിലേക്ക് വാഹന വ്യൂഹം ഒടിച്ച് കയറ്റി കർഷകരെ കൊല ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് അഖിലേന്ത്യാ കിസാൻ സഭ കണ്ണൂർ ജില്ലാ കൗൺസിലിന്റെ നേതൃത്വത്തിൽ കണ്ണൂർ ആർ എസ് പോസ്റ്റോഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.

## Article Content

**കണ്ണൂർ**:ഉത്തർപ്രദേശിൽ സമരം ചെയ്യുന്ന കർഷകർക്കിടയിലേക്ക് വാഹന വ്യൂഹം ഒടിച്ച് കയറ്റി കർഷകരെ കൊല ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് അഖിലേന്ത്യാ കിസാൻ സഭ കണ്ണൂർ ജില്ലാ കൗൺസിലിന്റെ നേതൃത്വത്തിൽ കണ്ണൂർ ആർ എസ് പോസ്റ്റോഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.

സി.പി.ഐ. ജില്ല സെക്രട്ടറി അഡ്വ.പി. സന്തോഷ് കുമാർ മാർച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാസെക്രട്ടറി സി.പി.ഷൈജൻ, സംസ്ഥാന സെക്രട്ടറി എ.പ്രദീപൻ, എൻ. ഉഷ, പി.എ. ഇസ്മയിൽ , പി.കെ. മധുസൂദനൻ എന്നിവർ പ്രസംഗിച്ചു. ജില്ലാ പ്രസിഡണ്ട് കെ.പി. കുഞ്ഞികൃഷ്ണൻ, അദ്ധ്യക്ഷത വഹിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/3637/the-kisan-sabha-held-a-march)