---
title: "ഓപ്പറേഷൻ തൂഫാൻ: എംഡിഎംഎയുമായി മൂന്നുപേർ പാനൂർ പോലീസിന്റെ പിടിയിൽ"
english_title: "Arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/363767/arrested"
published_at: "2026-06-04T13:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2131f634884_1000107418.jpg"
keywords: []
---

# ഓപ്പറേഷൻ തൂഫാൻ: എംഡിഎംഎയുമായി മൂന്നുപേർ പാനൂർ പോലീസിന്റെ പിടിയിൽ

> **Lead Summary:** പാനൂർ: ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി പാനൂർ പോലീസ് നടത്തിയ പരിശോധനയിൽ മൂന്നു പേരെ എംഡിഎംഎ സഹിതം പിടികൂടി.

## Article Content

പാനൂർ: ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി പാനൂർ പോലീസ് നടത്തിയ പരിശോധനയിൽ മൂന്നു പേരെ എംഡിഎംഎ സഹിതം പിടികൂടി.

പാത്തിപ്പാലം സ്വദേശി നിധിൻ രാജ് കെ കെ(36), ഇളങ്കോട് സ്വദേശി ആഷിത് കെ(35), മൊകേരി സ്വദേശി റോഷിൻ പി(34) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും 3.36 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. പോലീസിനെ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതികളിൽ ഒരാളുടെ വീട് പരിശോധിച്ചപ്പോഴാണ് മാരക മയക്കുമരുന്നായ എംഡിഎംഎ കണ്ടെത്തിയത്.

കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ  നിധിൻരാജ് പി ഐപിഎസ്-ന്റെ നിർദ്ദേശപ്രകാരം പാനൂർ പോലീസ് സ്റ്റേഷൻ എസ്ഐ ശരത്ത് പി ആർ, എസ്ഐ മുഹമ്മദ് സജീർ, എഎസ്ഐ ഷാജി, എസ്.സിപിഒ സീന, സിപിഒ ഷിനി എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ജില്ലയിൽ വരും ദിവസങ്ങളിലും വ്യാപക പരിശോധന ഉണ്ടാകുമെന്ന് സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/363767/arrested)