---
title: "രണ്ടാഴ്ചയിലേറെയായി വീട്ടുകാർക്ക് ഭീഷണിയായി കിണറ്റിൽ കഴിഞ്ഞിരുന്ന മൂർഖൻ പാമ്പിനെ പിടികൂടി"
english_title: "Snakeatkannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/363779/snakeatkannur"
published_at: "2026-06-04T14:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a21393490a4a_1000211066.jpg"
keywords: []
---

# രണ്ടാഴ്ചയിലേറെയായി വീട്ടുകാർക്ക് ഭീഷണിയായി കിണറ്റിൽ കഴിഞ്ഞിരുന്ന മൂർഖൻ പാമ്പിനെ പിടികൂടി

> **Lead Summary:** കണ്ണൂർ: രണ്ടാഴ്ചയിലേറെയായി വീട്ടുകാർക്ക് ഭീഷണിയായി കിണറ്റിൽ കഴിഞ്ഞിരുന്ന മൂർഖൻ പാമ്പിനെ പിടികൂടി. കണ്ണൂർ ചെറുപുഴയിലെ നങ്ങാരത്ത് നസീറിന്റെ വീട്ടിലെ അടുക്കളയോട് ചേർന്നുള്ള കിണറ്റിലായിരുന്നു പാമ്പിനെ കണ്ടെത്തിയത്. രണ്ടാഴ്ചയിലേറെയായി കിണറ്റിൽ പാമ്പ് ഉള്ളതിനാൽ വീട്ടുകാർ ആശങ്കയിലായിരുന്നു. വിവരം ലഭിച്ചതിനെ തുടർന്ന് സ്നേക്ക് റെസ്ക്യൂവർ അനീഷ് ഏച്ചിലാപറയും സംഘവും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ മൂർഖൻ പാമ്പിനെ സുരക്ഷിതമായി പിടികൂടി വനമേഖലയിൽ തുറന്നുവിട്ടു. പാമ്പിനെ പിടികൂടിയതോടെ വീട്ടുകാരുടെയും പ്രദേശവാസികളുടെയും ആശങ്കയ്ക്ക് വിരാമമായി.

## Article Content

കണ്ണൂർ: രണ്ടാഴ്ചയിലേറെയായി വീട്ടുകാർക്ക് ഭീഷണിയായി കിണറ്റിൽ കഴിഞ്ഞിരുന്ന മൂർഖൻ പാമ്പിനെ പിടികൂടി. കണ്ണൂർ ചെറുപുഴയിലെ നങ്ങാരത്ത് നസീറിന്റെ വീട്ടിലെ അടുക്കളയോട് ചേർന്നുള്ള കിണറ്റിലായിരുന്നു പാമ്പിനെ കണ്ടെത്തിയത്. രണ്ടാഴ്ചയിലേറെയായി കിണറ്റിൽ പാമ്പ് ഉള്ളതിനാൽ വീട്ടുകാർ ആശങ്കയിലായിരുന്നു. വിവരം ലഭിച്ചതിനെ തുടർന്ന് സ്നേക്ക് റെസ്ക്യൂവർ അനീഷ് ഏച്ചിലാപറയും സംഘവും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ മൂർഖൻ പാമ്പിനെ സുരക്ഷിതമായി പിടികൂടി വനമേഖലയിൽ തുറന്നുവിട്ടു. പാമ്പിനെ പിടികൂടിയതോടെ വീട്ടുകാരുടെയും പ്രദേശവാസികളുടെയും ആശങ്കയ്ക്ക് വിരാമമായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/363779/snakeatkannur)