---
title: "മരം മുറിക്കുന്നതിനിടയിൽ അവശനായി മരത്തിന് മുകളിൽ കുടുങ്ങിയ ആളെ അഗ്നിശമനസേന സാഹസികമായി രക്ഷപ്പെടുത്തി"
english_title: "Kannurfireforceteam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/363783/kannurfireforceteam"
published_at: "2026-06-04T14:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a213bab81dd6_1000211035.jpg"
keywords: []
---

# മരം മുറിക്കുന്നതിനിടയിൽ അവശനായി മരത്തിന് മുകളിൽ കുടുങ്ങിയ ആളെ അഗ്നിശമനസേന സാഹസികമായി രക്ഷപ്പെടുത്തി

> **Lead Summary:** **കണ്ണൂർ : **കണ്ണൂർ എളയാവൂർ സൗത്ത് മരം മുറിക്കുന്നതിനിടയിൽ അവശനായി മരത്തിന് മുകളിൽ കുടുങ്ങിയ കാസർഗോഡ് സ്വദേശി ശ്രീ റഹ്മാൻ എന്നയാളെ കണ്ണൂർ അഗ്നിശമനസേന സാഹസികമായി രക്ഷപ്പെടുത്തി. അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ രാജീവൻ അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ ഗ്രേഡ് ശ് സൂരജ് എന്നിവരുടെ നേതൃത്വത്തിൽ ഫയർ ആൻ്റ് റസ്ക്യൂ ഓഫീസർമാരായ രഞ്ജു ശ്രീകേഷ് ടി. കെ എന്നിവർ 45 അടിയിലധികം ഉയരമുള്ള മരത്തിനു മുകളിൽ കയറി റോപ്പ് റെസ്ക്യൂ ഉപകരണങ്ങളുടെ സഹായത്തോടെ അതിസാഹസികമായി റഹ്മാനെ താഴെയിറക്കി. കൈകാലുകൾക്ക് സാരമായ പരിക്കുകളുള്ളയാളെകണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ രാജേഷ് K , മിഥുൻ എസ് നായർ , വിജോയ് പത്രോസ്, അമൃതാനന്ദ് ജിതിൻദാസ് ധനഞ് ജയൻ , ലിനീഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

## Article Content

**കണ്ണൂർ : **കണ്ണൂർ എളയാവൂർ സൗത്ത് മരം മുറിക്കുന്നതിനിടയിൽ അവശനായി മരത്തിന് മുകളിൽ കുടുങ്ങിയ കാസർഗോഡ് സ്വദേശി ശ്രീ റഹ്മാൻ എന്നയാളെ കണ്ണൂർ അഗ്നിശമനസേന സാഹസികമായി രക്ഷപ്പെടുത്തി. അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ രാജീവൻ അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ ഗ്രേഡ് ശ് സൂരജ് എന്നിവരുടെ നേതൃത്വത്തിൽ ഫയർ ആൻ്റ് റസ്ക്യൂ ഓഫീസർമാരായ രഞ്ജു ശ്രീകേഷ് ടി. കെ എന്നിവർ 45 അടിയിലധികം ഉയരമുള്ള മരത്തിനു മുകളിൽ കയറി റോപ്പ് റെസ്ക്യൂ ഉപകരണങ്ങളുടെ സഹായത്തോടെ അതിസാഹസികമായി റഹ്മാനെ താഴെയിറക്കി. കൈകാലുകൾക്ക് സാരമായ പരിക്കുകളുള്ളയാളെകണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ രാജേഷ് K , മിഥുൻ എസ് നായർ , വിജോയ് പത്രോസ്, അമൃതാനന്ദ് ജിതിൻദാസ് ധനഞ് ജയൻ , ലിനീഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/363783/kannurfireforceteam)