---
title: "‘KSRTCയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര; ആവശ്യമായ ഗ്രാൻ്റ് സർക്കാർ നൽകും, ബാധ്യത KSRTCക്ക് വരില്ല’; മുഖ്യമന്ത്രി"
english_title: "Vdsatheesan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/363793/vdsatheesan"
published_at: "2026-06-04T14:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2141821415c_1000211069.jpg"
keywords: []
---

# ‘KSRTCയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര; ആവശ്യമായ ഗ്രാൻ്റ് സർക്കാർ നൽകും, ബാധ്യത KSRTCക്ക് വരില്ല’; മുഖ്യമന്ത്രി

> **Lead Summary:** **തിരുവനന്തപുരം : ** കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്നതിന് ആവശ്യമായ ഗ്രാൻ്റ് സർക്കാർ നൽകുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. അതിൻ്റെ ബാധ്യത KSRTC യുടെ മുകളിൽ വരില്ല. പാലക്കാട് നെല്ല് സംഭരണം പ്രശ്നങ്ങൾ പരിഹരിച്ചു. PRS വായ്പയിൽ നിന്ന് പ്രാഥമിക സഹകരണ അംഗങ്ങളെ പൂർണമായും ഒഴിവാക്കി.സപ്ലൈകോ വഴി തുടർന്നും പണം നൽകുo.മുണ്ടത്തിക്കോട് വെടിക്കെട്ടുപുര അപകടത്തിൽ മരിച്ചവർക്ക് 14 ലക്ഷം രൂപ വീതം സഹായം നൽകും. നവീൻ ബാബുവിന്റെ മരണം: കേസ് CBI അന്വേഷണത്തിന് ശുപാർശ ചെയ്യും. മകൾക്ക് ആശ്രിത നിയമനം നൽകും. ധവളപത്രം, രാഷ്ട്രീയരേഖയോ കുറ്റപത്രമോ അല്ലെന്നും അദ്ദേഹം വ്യക്തമാക്കി.ധനസ്ഥിതി സംബന്ധിച്ച അടിസ്ഥാന രേഖയാണ്. സംസ്ഥാനത്തിന്റെ ആകെ കടബാധ്യത ജി എസ് ഡി പി യുടെ 35.5 ശതമാനമാണ്. ദേശീയ ശരാശരി 29.2% ആണ്. സംസ്ഥാനത്തിന്റെ പലിശ ചെലവ് മൊത്തം വരുമാനച്ചെലവിന്റെ 17.73% ആണ്. ദേശീയ ശരാശരി 11.99%, വികസന ചെലവ് : 39.9% മാത്രം. ദേശീയ ശരാശരി 63.5%, മുലധന ചെലവ് 1.3% മാത്രം. കടമെടുക്കുന്നത് മൂലധന ചെലവിനല്ല എന്ന് വ്യക്തം.ഇത് കണക്കാണ് പറയുന്നത്. ധാതു മേഖലയിലെ സ്വകാര്യ നിക്ഷേപം, കാലാനുസൃത പരിഷ്കരണങ്ങൾ ആവശ്യമുണ്ട്. സർക്കാറിന് പണം തിരികെ കിട്ടുന്ന നിലപാടുകൾ വേണ്ടിവരും. നമ്മൾ നൽകുന്ന നികുതി തെറ്റായി വിനിയോഗിക്കുകയായിരുന്നു. ബന്ധു നിയമനം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് പരിശോധിക്കുമന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

## Article Content

**തിരുവനന്തപുരം : ** കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്നതിന് ആവശ്യമായ ഗ്രാൻ്റ് സർക്കാർ നൽകുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. അതിൻ്റെ ബാധ്യത KSRTC യുടെ മുകളിൽ വരില്ല. പാലക്കാട് നെല്ല് സംഭരണം പ്രശ്നങ്ങൾ പരിഹരിച്ചു. PRS വായ്പയിൽ നിന്ന് പ്രാഥമിക സഹകരണ അംഗങ്ങളെ പൂർണമായും ഒഴിവാക്കി.സപ്ലൈകോ വഴി തുടർന്നും പണം നൽകുo.മുണ്ടത്തിക്കോട് വെടിക്കെട്ടുപുര അപകടത്തിൽ മരിച്ചവർക്ക് 14 ലക്ഷം രൂപ വീതം സഹായം നൽകും. നവീൻ ബാബുവിന്റെ മരണം: കേസ് CBI അന്വേഷണത്തിന് ശുപാർശ ചെയ്യും. മകൾക്ക് ആശ്രിത നിയമനം നൽകും. ധവളപത്രം, രാഷ്ട്രീയരേഖയോ കുറ്റപത്രമോ അല്ലെന്നും അദ്ദേഹം വ്യക്തമാക്കി.ധനസ്ഥിതി സംബന്ധിച്ച അടിസ്ഥാന രേഖയാണ്. സംസ്ഥാനത്തിന്റെ ആകെ കടബാധ്യത ജി എസ് ഡി പി യുടെ 35.5 ശതമാനമാണ്. ദേശീയ ശരാശരി 29.2% ആണ്. സംസ്ഥാനത്തിന്റെ പലിശ ചെലവ് മൊത്തം വരുമാനച്ചെലവിന്റെ 17.73% ആണ്. ദേശീയ ശരാശരി 11.99%, വികസന ചെലവ് : 39.9% മാത്രം. ദേശീയ ശരാശരി 63.5%, മുലധന ചെലവ് 1.3% മാത്രം. കടമെടുക്കുന്നത് മൂലധന ചെലവിനല്ല എന്ന് വ്യക്തം.ഇത് കണക്കാണ് പറയുന്നത്. ധാതു മേഖലയിലെ സ്വകാര്യ നിക്ഷേപം, കാലാനുസൃത പരിഷ്കരണങ്ങൾ ആവശ്യമുണ്ട്. സർക്കാറിന് പണം തിരികെ കിട്ടുന്ന നിലപാടുകൾ വേണ്ടിവരും. നമ്മൾ നൽകുന്ന നികുതി തെറ്റായി വിനിയോഗിക്കുകയായിരുന്നു. ബന്ധു നിയമനം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് പരിശോധിക്കുമന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/363793/vdsatheesan)