---
title: "ഹയർ സെക്കണ്ടറി മേഖലയെ പ്രശ്നങ്ങൾ കൊണ്ട് കലുഷിതമാക്കരുത്"
english_title: "Do not confuse the higher secondary sector with problems"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/3638/do-not-confuse-the-higher-secondary-sector-with-problems"
published_at: "2021-10-05T17:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615c3958a89e7_PicsArt_10-05-05.06.48.jpg"
keywords: []
---

# ഹയർ സെക്കണ്ടറി മേഖലയെ പ്രശ്നങ്ങൾ കൊണ്ട് കലുഷിതമാക്കരുത്

> **Lead Summary:** കണ്ണൂർ: കേരളത്തിലെ വിദ്യാർത്ഥികൾ നേടിയ മികച്ച വിജയത്തിൻ്റെ തിളക്കം നഷ്ടപ്പെടുത്തുന്ന രീതിയിലുള്ള സർക്കാറിൻ്റെ നിലപാട് പ്രതിഷേധാർഹമാണെന്നും വിദ്യാർത്ഥികളുടെ പ0നത്തിന് തടസ്സമാവുന്ന തീരുമാനങ്ങളിൽ നിന്നും ഉത്തരവുകളിൽ നിന്നും അടിയന്തിരമായി പിന്മാറണമെന്നും മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.അബ്ദുൽ കരീംചേലേരി. ഹയർ സെക്കണ്ടറി മേഖലയിൽ വിദ്യാർത്ഥികളും അധ്യാപകരും നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള അറബിക് ടീച്ചേർസ് ഫെഡറേഷൻ കണ്ണൂർ ഹയർ സെക്കണ്ടറി ആർ ഡി ഡി ഓഫീസിന് മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് തുടർപഠനത്തിനായി അധിക ബാച്ചുകൾ അനുവദിക്കുക..

## Article Content

കണ്ണൂർ: കേരളത്തിലെ വിദ്യാർത്ഥികൾ നേടിയ മികച്ച വിജയത്തിൻ്റെ തിളക്കം നഷ്ടപ്പെടുത്തുന്ന രീതിയിലുള്ള സർക്കാറിൻ്റെ നിലപാട് പ്രതിഷേധാർഹമാണെന്നും വിദ്യാർത്ഥികളുടെ പ0നത്തിന് തടസ്സമാവുന്ന തീരുമാനങ്ങളിൽ നിന്നും ഉത്തരവുകളിൽ നിന്നും അടിയന്തിരമായി പിന്മാറണമെന്നും മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.അബ്ദുൽ കരീംചേലേരി. ഹയർ സെക്കണ്ടറി മേഖലയിൽ വിദ്യാർത്ഥികളും അധ്യാപകരും നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള അറബിക് ടീച്ചേർസ് ഫെഡറേഷൻ കണ്ണൂർ ഹയർ സെക്കണ്ടറി ആർ ഡി ഡി ഓഫീസിന് മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് തുടർപഠനത്തിനായി അധിക ബാച്ചുകൾ അനുവദിക്കുക..

അറബി പഠനത്തിന് മാത്രമായി 25 കുട്ടികൾ വേണമെന്ന വിവാദ ഉത്തരവ് പിൻവലിക്കുക,5 വർഷം പൂർത്തിയാക്കിയ എല്ലാ ജൂനിയർ ഹയർ സെക്കണ്ടറി അധ്യാപകരെയും സീനിയറാക്കുക തുടങ്ങിയ ആവശ്യങ്ങളും ധർണയിലൂടെ ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡണ്ട് വി.വി.മുഹമ്മദ് അൻസാരി അധ്യക്ഷത വഹിച്ചു. ജില്ലാ ലീഗ് വൈ. പ്രസിഡണ്ട്അഡ്വ.എസ്.മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി.ജില്ലാ പഞ്ചായത്ത് മെമ്പർഎസ്.കെ.ആബിദ,കെ എ ടി എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് എം.പി.അയ്യൂബ് ,സംസ്ഥാന സെക്രട്ടറി എ.പി.ബഷീർ, യൂസുഫ് ആമത്തല,ഹംസ മയ്യിൽ, എം.എം.മുഹമ്മദ് ബഷീർ, എം.സൂപ്പി മാസ്റ്റർ, മുഹമ്മദ് ശരീഫ്, ബഷീർ അസ്അദി, പ്രസംഗിച്ചു.പി.ഇബ്രാഹിം കുട്ടി സ്വാഗതവും കെ.പി.ശറഫുദ്ദീൻ നന്ദി പറഞ്ഞു. പി.സിദ്ദീഖ്,ശിഹാബ്.എസ്.എച്ച്,ഫൈസൽ ചക്കരക്കൽ, ലത്തീഫ് പന്നിയൂർ, അഹമദ് സദാദ്.എം,ശിഹാബുദ്ദീൻ.എം, വി.വി..ഉസ്മാൻ, കെ.ബഷീർ, സൈനുൽ ആബിദ്, സി.എം.ജലീൽ, റിയാസ് ശാദുലിപ്പള്ളി, എസ് വി മുഹമ്മദലി, സഫൂറ.ഇ.പി., ശബാന.കെ, ഫസൽ തങ്ങൾ.നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/3638/do-not-confuse-the-higher-secondary-sector-with-problems)