---
title: "കേളകം തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ അമ്മയ്ക്കൊപ്പം വൃക്ഷത്തൈ നട്ട് പരിസ്ഥിതി ദിനം ആചരിച്ചു"
english_title: "Environmentalday"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/364057/environmentalday"
published_at: "2026-06-05T16:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a22a63494ea5_1000211497.jpg"
keywords: []
---

# കേളകം തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ അമ്മയ്ക്കൊപ്പം വൃക്ഷത്തൈ നട്ട് പരിസ്ഥിതി ദിനം ആചരിച്ചു

> **Lead Summary:** **കേളകം: **നാളേക്കായി പ്രകൃതിയിൽനിന്ന് പാഠം ഉൾക്കൊണ്ട് കേളകം തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ അമ്മയ്ക്കൊപ്പം വൃക്ഷത്തൈ നട്ട് പരിസ്ഥിതി ദിനം ആചരിച്ചു. മദേഴ്സ് ഫോറം പ്രസിഡണ്ട് ബിനിത രമേശൻ വൃക്ഷത്തൈ നട്ട് ദിനാചരണം ഉദ്ഘാടനം ചെയ്തു. മുൻ ഹെഡ്മാസ്റ്റർ വ്യാസൻ മാസ്റ്റർ പരിസ്ഥിതിദിന സന്ദേശം നൽകി. പിടിഎ പ്രസിഡണ്ട് ജിൽസ് വർഗീസ് അധ്യക്ഷനായിരുന്നു. ഹെഡ്മാസ്റ്റർ എം വി മാത്യു സ്വാഗതവും സിപിഒ ബിബിൻ ആന്റണി നന്ദിയും പറഞ്ഞു. ഓരോ ക്ലാസും അമ്മമാരുടെ നേതൃത്വത്തിൽ സ്കൂൾ കോമ്പൗണ്ടിൽ വൃക്ഷത്തൈകൾ നട്ടു. പരിസ്ഥിതിദിന പ്രതിജ്ഞ, പരിസ്ഥിതി ഗാനാലാപനം, ക്വിസ് മത്സരം എന്നിവയും സംഘടിപ്പിച്ചു .

## Article Content

**കേളകം: **നാളേക്കായി പ്രകൃതിയിൽനിന്ന് പാഠം ഉൾക്കൊണ്ട് കേളകം തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ അമ്മയ്ക്കൊപ്പം വൃക്ഷത്തൈ നട്ട് പരിസ്ഥിതി ദിനം ആചരിച്ചു. മദേഴ്സ് ഫോറം പ്രസിഡണ്ട് ബിനിത രമേശൻ വൃക്ഷത്തൈ നട്ട് ദിനാചരണം ഉദ്ഘാടനം ചെയ്തു. മുൻ ഹെഡ്മാസ്റ്റർ വ്യാസൻ മാസ്റ്റർ പരിസ്ഥിതിദിന സന്ദേശം നൽകി. പിടിഎ പ്രസിഡണ്ട് ജിൽസ് വർഗീസ് അധ്യക്ഷനായിരുന്നു. ഹെഡ്മാസ്റ്റർ എം വി മാത്യു സ്വാഗതവും സിപിഒ ബിബിൻ ആന്റണി നന്ദിയും പറഞ്ഞു. ഓരോ ക്ലാസും അമ്മമാരുടെ നേതൃത്വത്തിൽ സ്കൂൾ കോമ്പൗണ്ടിൽ വൃക്ഷത്തൈകൾ നട്ടു. പരിസ്ഥിതിദിന പ്രതിജ്ഞ, പരിസ്ഥിതി ഗാനാലാപനം, ക്വിസ് മത്സരം എന്നിവയും സംഘടിപ്പിച്ചു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/364057/environmentalday)