---
title: "അടയ്ക്കാത്തോട് സെന്റ്.ജോസഫ്സ് ഹൈസ്ക്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു"
english_title: "Adakkathodehss"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/364070/adakkathodehss"
published_at: "2026-06-05T16:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a22b1b63359d_1000211531.jpg"
keywords: []
---

# അടയ്ക്കാത്തോട് സെന്റ്.ജോസഫ്സ് ഹൈസ്ക്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു

> **Lead Summary:** > **അടക്കാത്തോട് : **അടക്കാത്തോട് സെന്റ് ജോസഫ്സ് ഹൈ സ്കൂളിൽ വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനം കൊണ്ടാടി.'" അമ്മയ്ക്കായൊരു തണലൊരുക്കാം " എന്ന പദ്ധതിയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ച് സ്കൂൾ മാനേജർ ഫാ. സെബിൻ ഐക്കരത്താഴത്ത് സംസാരിച്ചു. ഹെഡ്മാസ്റ്റർ . ജോസ് സ്റ്റീഫൻ, . ജോസ് ജോസഫ്, കുമാരി. ലിയ തെരേസ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു..കൊളാഷ് നിർമ്മാണം, പോസ്റ്റർ നിർമ്മാണം, ക്വിസ് മത്സരം തുടങ്ങിയ മത്സരങ്ങൾ കുട്ടികൾക്കായ് സംഘടിപ്പിച്ചു. കുട്ടികൾക്ക് കേളകം ഗ്രാമപഞ്ചായത്ത് നൽകിയ വൃക്ഷത്തൈകൾ വിതരണം ചെയ്തു.

## Article Content

> **അടക്കാത്തോട് : **അടക്കാത്തോട് സെന്റ് ജോസഫ്സ് ഹൈ സ്കൂളിൽ വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനം കൊണ്ടാടി.'" അമ്മയ്ക്കായൊരു തണലൊരുക്കാം " എന്ന പദ്ധതിയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ച് സ്കൂൾ മാനേജർ ഫാ. സെബിൻ ഐക്കരത്താഴത്ത് സംസാരിച്ചു. ഹെഡ്മാസ്റ്റർ . ജോസ് സ്റ്റീഫൻ, . ജോസ് ജോസഫ്, കുമാരി. ലിയ തെരേസ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു..കൊളാഷ് നിർമ്മാണം, പോസ്റ്റർ നിർമ്മാണം, ക്വിസ് മത്സരം തുടങ്ങിയ മത്സരങ്ങൾ കുട്ടികൾക്കായ് സംഘടിപ്പിച്ചു. കുട്ടികൾക്ക് കേളകം ഗ്രാമപഞ്ചായത്ത് നൽകിയ വൃക്ഷത്തൈകൾ വിതരണം ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/364070/adakkathodehss)