---
title: "പരിസ്ഥിതി ദിനത്തിൽസ്കൂളുകളിൽ കേളകം കൃഷിഭവൻ ഫല വൃക്ഷ തൈകൾ വിതരണം നടത്തി"
english_title: "Kelakamkrishibhavan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/364086/kelakamkrishibhavan"
published_at: "2026-06-05T17:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a22bc0b0c790_1000211549.jpg"
keywords: []
---

# പരിസ്ഥിതി ദിനത്തിൽസ്കൂളുകളിൽ കേളകം കൃഷിഭവൻ ഫല വൃക്ഷ തൈകൾ വിതരണം നടത്തി

> **Lead Summary:** **കേളകം: **പരിസ്ഥിതി ദിനത്തിൽ കേളകത്തെ സ്കൂളുകളിൽ ഫല വൃക്ഷ തൈകൾ വിതരണം നടത്തി കൃഷിഭവൻ. എം ജീ എം ശാലോം സ്കൂൾ, ലിറ്റിൽ ഫ്ലവർ സ്കൂൾ, ചെറിയമ്പറമ്പ് എന്നിവ ടങ്ങളിൽ മാവ്, സപൊട്ട ഗ്രാഫ്റ്റുകൾ ആണ് നൽകിയത്. വൈസ് പ്രസിഡന്റ്‌ ബിജു ചാക്കോ യുടെ ആദ്യക്ഷതയിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലിസി ജോസഫ് ചെറിയമ്പറമ്പ് സ്കൂളിൽ പഞ്ചായത്ത്‌ തല ഉദ്ഘാടനം നിർവഹിച്ചു. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുനിത രാജു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷിജി സുരേന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിച്ചു. കൃഷി ഓഫീസർ എം ജിഷമോൾ പരിസ്ഥിതി സന്ദേശം നൽകി. എസ് ബി ഐ സ്റ്റാഫ്‌ ജീമോൾ കെ ജെ പച്ചക്കറി വിത്തുകൾ വിതരണം നടത്തി. സുജിത് മാഷ് നന്ദി അർപ്പിച്ചു.

## Article Content

**കേളകം: **പരിസ്ഥിതി ദിനത്തിൽ കേളകത്തെ സ്കൂളുകളിൽ ഫല വൃക്ഷ തൈകൾ വിതരണം നടത്തി കൃഷിഭവൻ. എം ജീ എം ശാലോം സ്കൂൾ, ലിറ്റിൽ ഫ്ലവർ സ്കൂൾ, ചെറിയമ്പറമ്പ് എന്നിവ ടങ്ങളിൽ മാവ്, സപൊട്ട ഗ്രാഫ്റ്റുകൾ ആണ് നൽകിയത്. വൈസ് പ്രസിഡന്റ്‌ ബിജു ചാക്കോ യുടെ ആദ്യക്ഷതയിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലിസി ജോസഫ് ചെറിയമ്പറമ്പ് സ്കൂളിൽ പഞ്ചായത്ത്‌ തല ഉദ്ഘാടനം നിർവഹിച്ചു. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുനിത രാജു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷിജി സുരേന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിച്ചു. കൃഷി ഓഫീസർ എം ജിഷമോൾ പരിസ്ഥിതി സന്ദേശം നൽകി. എസ് ബി ഐ സ്റ്റാഫ്‌ ജീമോൾ കെ ജെ പച്ചക്കറി വിത്തുകൾ വിതരണം നടത്തി. സുജിത് മാഷ് നന്ദി അർപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/364086/kelakamkrishibhavan)