---
title: "കൊട്ടിയൂർ റേഞ്ചിൽ വിപുലമായ ലോക പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു"
english_title: "Kottiyoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/364141/kottiyoor"
published_at: "2026-06-06T06:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2376bd64058_1000110007.jpg"
keywords: []
---

# കൊട്ടിയൂർ റേഞ്ചിൽ വിപുലമായ ലോക പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു

> **Lead Summary:** കണ്ണൂർ : കണ്ണൂർ ഡിവിഷനിലെ കൊട്ടിയൂർ റേഞ്ചിന്റെ വിവിധ സെക്ഷനുകളുടെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിപുലമായ പരിസ്ഥിതി സംരക്ഷണ പരിപാടികൾ സംഘടിപ്പിച്ചു. സ്കൂളുകൾ, ഇക്കോ ടൂറിസം കേന്ദ്രങ്ങൾ, ഗ്രാമപ്രദേശങ്ങൾ എന്നിവ കേന്ദ്രീകരിച്ച് ബോധവത്കരണ ക്ലാസുകൾ, വൃക്ഷത്തൈ നടീൽ, പ്ലാസ്റ്റിക് നിർമ്മാർജന പ്രവർത്തനങ്ങൾ, റാലികൾ തുടങ്ങിയവ നടന്നു.

## Article Content

കണ്ണൂർ : കണ്ണൂർ ഡിവിഷനിലെ കൊട്ടിയൂർ റേഞ്ചിന്റെ വിവിധ സെക്ഷനുകളുടെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിപുലമായ പരിസ്ഥിതി സംരക്ഷണ പരിപാടികൾ സംഘടിപ്പിച്ചു. സ്കൂളുകൾ, ഇക്കോ ടൂറിസം കേന്ദ്രങ്ങൾ, ഗ്രാമപ്രദേശങ്ങൾ എന്നിവ കേന്ദ്രീകരിച്ച് ബോധവത്കരണ ക്ലാസുകൾ, വൃക്ഷത്തൈ നടീൽ, പ്ലാസ്റ്റിക് നിർമ്മാർജന പ്രവർത്തനങ്ങൾ, റാലികൾ തുടങ്ങിയവ നടന്നു.

കൊട്ടിയൂർ വെസ്റ്റ് സെക്ഷന്റെ പരിധിയിലെ പൂളക്കുറ്റി എൽ.പി സ്കൂളിൽ സംഘടിപ്പിച്ച പരിപാടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ (ഗ്രേഡ്) ഡോ. ബി.പി. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് സോണിയ സൂസൻ അധ്യക്ഷത വഹിച്ചു. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ മണികണ്ഠൻ കെ.ആർ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ബോധവത്കരണ ക്ലാസ് നയിക്കുകയും ചെയ്തു. വിദ്യാർത്ഥികളുടെ പ്രസംഗം, പോസ്റ്റർ പ്രദർശനം, തൈ വിതരണം, വൃക്ഷത്തൈ നടീൽ എന്നിവയും പരിപാടിയുടെ ഭാഗമായി നടന്നു.

ഗവൺമെന്റ് എൽ.പി സ്കൂൾ കോളിത്തട്ട്, ശാന്തിഗിരി എന്നിവിടങ്ങളിൽ പരിസ്ഥിതി ബോധവത്കരണ ക്ലാസുകളും വൃക്ഷത്തൈ നടീൽ പരിപാടികളും സംഘടിപ്പിച്ചു. പാലുകാച്ചി ഇക്കോ ടൂറിസം കേന്ദ്രത്തിൽ മണത്തണ, തൊലമ്പ്ര സെക്ഷൻ സ്റ്റാഫുകളും പാലുകാച്ചി വി.എസ്.എസ് അംഗങ്ങളും ചേർന്ന് പ്ലാസ്റ്റിക് നിർമ്മാർജന പ്രവർത്തനങ്ങളും തൈ നടീലും നടത്തി.

കീഴ്‌പള്ളി സെക്ഷൻ പരിധിയിലെ വിയറ്റ്നാം ഭാഗത്ത് നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് അംഗം ഉദ്ഘാടനം ചെയ്തു. വനം വകുപ്പ് ഉദ്യോഗസ്ഥർ, നാട്ടുകാർ, സാമൂഹിക പ്രവർത്തകർ എന്നിവർ പങ്കെടുത്തു. പ്ലാസ്റ്റിക് മാലിന്യ നിർമാർജന പ്രവർത്തനങ്ങൾ, വിവിധയിനം വൃക്ഷത്തൈകളുടെ നടീൽ, പരിസ്ഥിതി ബോധവത്കരണ പ്രവർത്തനങ്ങൾ എന്നിവ സംഘടിപ്പിച്ചു.

കൂടാളി ഹയർസെക്കൻഡറി സ്കൂൾ റോവർ ആൻഡ് റേഞ്ചർ യൂണിറ്റിന്റെ നേതൃത്വത്തിലും ലോക പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. കൊട്ടിയൂർ റേഞ്ച് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സുനിൽകുമാർ സി വൃക്ഷത്തൈ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. പോസ്റ്റർ നിർമ്മാണ മത്സരം, പ്ലാസ്റ്റിക് മുക്ത ക്യാമ്പയിൻ, മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ, ബോധവത്കരണ റാലി എന്നിവയും നടന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/364141/kottiyoor)