---
title: "വേക്കളം എ.യു.പി.സ്കൂളിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു."
english_title: "vekkalam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/364176/vekkalam"
published_at: "2026-06-06T10:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a23ab30e69f1_WhatsApp_Image_2026-06-06_at_7.42.54_AM.jpeg"
keywords: []
---

# വേക്കളം എ.യു.പി.സ്കൂളിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു.

> **Lead Summary:** വേക്കളം: 2026 ജൂൺ 5-ന് വേക്കളം എ.യു.പി.സ്കൂളിൽ ലോക പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ചടങ്ങിന് പ്രധാനാധ്യാപിക ശ്രീമതി ബിന്ദു ടി. സ്വാഗതം ആശംസിച്ചു.റിട്ടയർഡ് ഹെഡ്മാസ്റ്റർ പി ജെ ചെറിയാൻ മുഖ്യപ്രഭാഷണം നടത്തി. പ്രകൃതിയെയും പരിസ്ഥിതിയെയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും ഓരോ വ്യക്തിയുടെയും ഉത്തരവാദിത്തവും അദ്ദേഹം വിശദീകരിച്ചു.

## Article Content

വേക്കളം: 2026 ജൂൺ 5-ന് വേക്കളം എ.യു.പി.സ്കൂളിൽ ലോക പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ചടങ്ങിന് പ്രധാനാധ്യാപിക ശ്രീമതി ബിന്ദു ടി. സ്വാഗതം ആശംസിച്ചു.റിട്ടയർഡ് ഹെഡ്മാസ്റ്റർ പി ജെ ചെറിയാൻ മുഖ്യപ്രഭാഷണം നടത്തി. പ്രകൃതിയെയും പരിസ്ഥിതിയെയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും ഓരോ വ്യക്തിയുടെയും ഉത്തരവാദിത്തവും അദ്ദേഹം വിശദീകരിച്ചു.

തുടർന്ന് എസ്.ബി.ഐ പേരാവൂർ ബാങ്ക് മാനേജർ  വിജിലേഷ് സി. കെ. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വിത്തുകൾ വിതരണം ചെയ്തു. മദർ പി ടി എ അംഗമായ  വിജിഷ, അധ്യാപകരായ കാന്തിമതി പി.വി, അനുശ്രീ ജി., ആശ്രിത് കെ., തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീജിത്ത് എ.ഇ. നന്ദിയറിച്ചു സംസാരിച്ചു.

പരിപാടിയുടെ പ്രധാന ആകർഷണമായി പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ സേവനം കാഴ്ചവച്ച ഹരിത കർമ്മ സേനാംഗങ്ങളായ നിഷ പി, നിഷ ശശീന്ദ്രൻ എന്നിവരെ ആദരിക്കുകയും അവരുടെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/364176/vekkalam)