---
title: "ട്രോളിംഗ് നിരോധനം:​ സൗജന്യ റേഷ​ന് അപേക്ഷിക്കാം"
english_title: "applynow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/364192/applynow"
published_at: "2026-06-06T11:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a23b56634d9c_download_(1).png"
keywords: []
---

# ട്രോളിംഗ് നിരോധനം:​ സൗജന്യ റേഷ​ന് അപേക്ഷിക്കാം

> **Lead Summary:** കണ്ണൂർ: ട്രോളിംഗ് നിരോധന സമയത്ത് തൊഴിൽ നഷ്ടപ്പെടുന്ന ജില്ലയിലെ യന്ത്രവത്കൃത മത്സ്യബന്ധന യാനങ്ങളിലെ മത്സ്യത്തൊഴിലാളികൾക്കും, അനുബന്ധ തൊഴിലാളികൾക്കും, പീലിംഗ് തൊഴിലാളികൾക്കും സൗജന്യ റേഷൻ അനുവദിക്കുന്നതിന് വേണ്ടി അപേക്ഷകൾ ക്ഷണിച്ചു. മുൻവർഷത്തെ പട്ടികയിൽ ഉൾപ്പെട്ട തൊഴിലാളികൾ പുതുതായി അപേക്ഷിക്കേണ്ട. യന്ത്രവത്കൃത മത്സ്യബന്ധന ബോട്ടുകൾ/പീലിങ് ഷെഡ് എന്നിവയിലെ തൊഴിലാളികളുടെ അപേക്ഷ ഉടമകളാണ് സമർപ്പിക്കേണ്ടത്. അപേക്ഷയോടൊപ്പം ക്ഷേമനിധി പാസ്ബുക്ക്, റേഷൻ കാർഡ്, ആധാർ കാർഡ് പകർപ്പുകൾ ഉള്ളടക്കം ചെയ്യണം. പൂരിപ്പിച്ച അപേക്ഷ ജൂൺ പത്തിന് വൈകുന്നേരം അഞ്ച് മണിക്കകം തലശ്ശേരി/കണ്ണൂർ/അഴീക്കോട്/പുതിയങ്ങാടി മത്സ്യഭവൻ ഓഫീസുകളിലോ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കാര്യാലയത്തിലോ ലഭിക്കണം. അപേക്ഷ ഫോം ജില്ലയിലെ മത്സ്യഭവനുകളിൽനിന്നും, കണ്ണൂർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ നിന്നും ലഭ്യമാണ്. ഫോൺ 0497 2731081.

## Article Content

കണ്ണൂർ: ട്രോളിംഗ് നിരോധന സമയത്ത് തൊഴിൽ നഷ്ടപ്പെടുന്ന ജില്ലയിലെ യന്ത്രവത്കൃത മത്സ്യബന്ധന യാനങ്ങളിലെ മത്സ്യത്തൊഴിലാളികൾക്കും, അനുബന്ധ തൊഴിലാളികൾക്കും, പീലിംഗ് തൊഴിലാളികൾക്കും സൗജന്യ റേഷൻ അനുവദിക്കുന്നതിന് വേണ്ടി അപേക്ഷകൾ ക്ഷണിച്ചു. മുൻവർഷത്തെ പട്ടികയിൽ ഉൾപ്പെട്ട തൊഴിലാളികൾ പുതുതായി അപേക്ഷിക്കേണ്ട. യന്ത്രവത്കൃത മത്സ്യബന്ധന ബോട്ടുകൾ/പീലിങ് ഷെഡ് എന്നിവയിലെ തൊഴിലാളികളുടെ അപേക്ഷ ഉടമകളാണ് സമർപ്പിക്കേണ്ടത്. അപേക്ഷയോടൊപ്പം ക്ഷേമനിധി പാസ്ബുക്ക്, റേഷൻ കാർഡ്, ആധാർ കാർഡ് പകർപ്പുകൾ ഉള്ളടക്കം ചെയ്യണം. പൂരിപ്പിച്ച അപേക്ഷ ജൂൺ പത്തിന് വൈകുന്നേരം അഞ്ച് മണിക്കകം തലശ്ശേരി/കണ്ണൂർ/അഴീക്കോട്/പുതിയങ്ങാടി മത്സ്യഭവൻ ഓഫീസുകളിലോ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കാര്യാലയത്തിലോ ലഭിക്കണം. അപേക്ഷ ഫോം ജില്ലയിലെ മത്സ്യഭവനുകളിൽനിന്നും, കണ്ണൂർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ നിന്നും ലഭ്യമാണ്. ഫോൺ 0497 2731081.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/364192/applynow)