---
title: "പഠനോപകരണം വിതരണം ചെയ്തു "
english_title: "Aralam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/364241/aralam"
published_at: "2026-06-06T13:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a23d023a43c8_IMG-20260606-WA0029.jpg"
keywords: []
---

# പഠനോപകരണം വിതരണം ചെയ്തു 

> **Lead Summary:** ആറളം : ആറളം ഗവ. ഹയർ സെക്കണ്ടറി സ്കൂൾ സോഷ്യൽ സർവീസ് സ്കീമിൻറെ ആഭിമുഖ്യത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് പഠനോപകരണ വിതരണം നടത്തി.

## Article Content

ആറളം : ആറളം ഗവ. ഹയർ സെക്കണ്ടറി സ്കൂൾ സോഷ്യൽ സർവീസ് സ്കീമിൻറെ ആഭിമുഖ്യത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് പഠനോപകരണ വിതരണം നടത്തി.

എസ് എം സി ചെയർമാൻ ഷറഫുദ്ദീൻ എൻ കെ ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസം ഓരോ കുട്ടിയുടെയും അവകാശമാണെന്നും അതിന് പിന്തുണ നൽകുന്നത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്നും അതേറ്റെടുത്ത് നടത്തുന്ന സ്കൂൾ സോഷ്യൽ സർവീസ് സ്കീം അഭിനന്ദനം അർഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പി ടി എ വൈസ് പ്രസിഡണ്ട് യസീദ് പി അധ്യക്ഷത വഹിച്ചു. എം പി ടി എ പ്രസിഡണ്ട് ജമീല റഷീദ് പ്രഥമാധ്യാപികയ്ക്ക് കൈമാറി പഠനോപകരണ വിതരണോദ്ഘാടനം നടത്തി. പ്രഥമാധ്യാപിക എം വി ബിന്ദു മുഖ്യപ്രഭാഷണം നടത്തി.

കോഡിനേറ്റർ സക്കരിയ വിളക്കോട് പദ്ധതി വിശദീകരിച്ചു.സ്റ്റാഫ് സെക്രട്ടറി റീന ഫിലിപ്പ്, എസ് ആർ ജി കൺവീനർ സ്മിത കെ എം, അസി. കോഡിനേറ്റർ ലാവണ്യ എം , എസ് പി സി ഇൻ ചാർജ് ഷിജേഷ് ടി വി, ഡ്രിൽ ഇൻസ്ട്രക്ടർ റീന പി എ എന്നിവർ സംസാരിച്ചു.

സ്കൂളിലേക്ക് ആവശ്യമായ നോട്ടുപുസ്തകം, സ്കൂൾബാഗ്, പേന, പെൻസിൽ, ബോക്സ് തുടങ്ങിയവയാണ് വിതരണം ചെയ്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/364241/aralam)