---
title: "കണ്ണൂരിൽ കടയിൽ നിന്നും ഇ-സിഗരറ്റിൻ്റെയും വിദേശ സിഗരറ്റുകളുടെ വൻ ശേഖരം പിടികൂടി കണ്ണൂർ ടൗൺ പോലീസ്."
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/364245/kannur"
published_at: "2026-06-06T13:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a23d251cecd4_1000111110.jpg"
keywords: []
---

# കണ്ണൂരിൽ കടയിൽ നിന്നും ഇ-സിഗരറ്റിൻ്റെയും വിദേശ സിഗരറ്റുകളുടെ വൻ ശേഖരം പിടികൂടി കണ്ണൂർ ടൗൺ പോലീസ്.

> **Lead Summary:** കണ്ണൂർ: പ്രഭാത് ജംഗ്ഷൻ പരിസരത്ത് സ്കൂൾ വിദ്യാർത്ഥികൾക്ക് നിരോധിത ഇ-സിഗരറ്റുകളും മറ്റ് പുകയില ഉൽപ്പന്നങ്ങളും വിൽപ്പന നടത്തുന്നുണ്ടെന്നുള്ള രഹസ്യ വിവരത്തെ തുടർന്ന് കണ്ണൂർ ടൗൺ സബ് ഇൻസ്പെക്ടർ വിപിൻ ടി.എമ്മിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കടയിൽ പരിശോധന നടത്തിയത്.

## Article Content

കണ്ണൂർ: പ്രഭാത് ജംഗ്ഷൻ പരിസരത്ത് സ്കൂൾ വിദ്യാർത്ഥികൾക്ക് നിരോധിത ഇ-സിഗരറ്റുകളും മറ്റ് പുകയില ഉൽപ്പന്നങ്ങളും വിൽപ്പന നടത്തുന്നുണ്ടെന്നുള്ള രഹസ്യ വിവരത്തെ തുടർന്ന് കണ്ണൂർ ടൗൺ സബ് ഇൻസ്പെക്ടർ വിപിൻ ടി.എമ്മിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കടയിൽ പരിശോധന നടത്തിയത്.

പോലീസിന്റെ വിശദമായ തിരച്ചിലിൽ കടയ്ക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ വൻതോതിൽ വിദേശ സിഗരറ്റുകളും ഇ-സിഗരറ്റുകളും കണ്ടെത്തുകയായിരുന്നു. പ്രമുഖ ബ്രാൻഡുകളുടെ ഒട്ടേറെ വിദേശ സിഗരറ്റ് പാക്കറ്റുകൾ വിവിധ ഇനം നിരോധിത ഇ-സിഗരറ്റുകൾ എന്നിവ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

സി.പി.ഒമാരായ കിരൺ, രേഷ്മ എന്നിവരും ഡാൻസാഫ് ടീം അംഗങ്ങളും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു. കൂത്തുപറമ്പ് എലിപ്പറ്റച്ചിറ സ്വദേശി എൻ. അബൂട്ടി (68) എതിരെ കണ്ണൂർ ടൗൺ പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/364245/kannur)