---
title: "സ്ഫോടക വസ്തുക്കള്‍ പിടികൂടി"
english_title: "Explosives seized"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/36427/explosives-seized"
published_at: "2022-04-08T07:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624f930dde77a_InShot_20220408_071202037.jpg"
keywords: []
---

# സ്ഫോടക വസ്തുക്കള്‍ പിടികൂടി

> **Lead Summary:** **കണ്ണൂർ : **കൊളവല്ലൂർ നരിക്കോട് മലയില്‍ പോലീസ് നടത്തിയ പരിശോധനയില്‍ സ്ഫോടക വസ്തുകള്‍ പിടികൂടി.

## Article Content

**കണ്ണൂർ : **കൊളവല്ലൂർ നരിക്കോട് മലയില്‍ പോലീസ് നടത്തിയ പരിശോധനയില്‍ സ്ഫോടക വസ്തുകള്‍ പിടികൂടി.

കൊളവല്ലൂര്‍ പോലീസ് സ്റ്റേഷന്‍ സബ്ബ് ഇന്‍സ്പെക്ടര്‍  സുഭാഷ് ബാബുവിന്‍റെ നേതൃത്വത്തില്‍ വ്യാജ വാറ്റ് നിര്‍മാണം കണ്ടെത്തുന്നതിന് നടത്തിയ പരിശോധനയില്‍ ആണ് നരിക്കോട് മലയില്‍ താമസിക്കുന്ന ജോഷി അക്കരമ്മൽ എന്നയാളുടെ വീട്ടിൽ നിന്നും അനധികൃതമായി സൂക്ഷിച്ച 30 ജലാറ്റിൻ സ്റ്റിക്ക്, 17 ഡിറ്റണേറ്റർ എന്നിവ പോലീസ് കണ്ടെത്തിയത്.

SI പ്രഷീദ്, CPO ദീപേഷ്, ഷിഗേഷ്, പ്രമീത, സനല്‍കുമാര്‍ തുടങ്ങിയവരും റെയിഡില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/36427/explosives-seized)