---
title: "കനത്ത മഴയിലും കാറ്റിലും കണ്ണൂർ ചിറക്കൽ ചാമുണ്ഡി കോട്ടത്തെ പൈതൃക മണ്ഡപം തകർന്ന് വീണു"
english_title: "Heavyrain"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/364305/heavyrain"
published_at: "2026-06-06T16:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a23fc2db927e_1000211784.jpg"
keywords: []
---

# കനത്ത മഴയിലും കാറ്റിലും കണ്ണൂർ ചിറക്കൽ ചാമുണ്ഡി കോട്ടത്തെ പൈതൃക മണ്ഡപം തകർന്ന് വീണു

> **Lead Summary:** **കണ്ണൂർ: **തുടർച്ചയായി പെയ്യുന്ന കനത്ത മഴയിൽചിറക്കൽ ചാമുണ്ഡി കോട്ടത്തിൻ്റെ ഭാഗമായുള്ള പൈതൃക മണ്ഡപം തകർന്ന് വീണു.ശനിയാഴ്ച്ച രാവിലെ 11.30 ഓടെയാണ് ഒരു മാസം മുൻപ് നിർമ്മിച്ച പൈതൃക മണ്ഡപത്തിൻ്റെ ഓടിട്ട മേൽക്കൂര ഉഗ്രശബ്‌ദത്തോടെനിലംപൊത്തിയത്.കനത്ത മഴയും കാറ്റുമാണ് മണ്ഡപം തകരാൻ ഇടയായതെന്ന് ക്ഷേത്രം സംരക്ഷണ സമിതി പ്രസിഡണ്ട് സുരേഷ് വർമ്മ പറഞ്ഞു.ക്ഷേത്ര കമ്മിറ്റി 25 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് മണ്ഡപം നിർമ്മിച്ചത്. അപകട സമയത്ത പരിസര പ്രദേശത്ത് ആരുമില്ലാത്തത് വൻ ദുരന്തമൊഴിവാക്കി. മേൽക്കൂര ഉൾപ്പെടെ പൈതൃക മണ്ഡപം ഉഗ്രശബ്‌ദത്തോടെ തകർന്നു വീഴുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. ചിറക്കൽ ചിറയുടെ തീരത്താണ് പൈതൃക മണ്ഡപം സ്ഥിതി ചെയ്യുന്നത്. കണ്ണൂരിലെ ക്ഷേത്ര നഗരങ്ങളിലൊന്നാണ് ചിറക്കൽ. ചിറക്കൽ രാജവംശത്തിൻ്റെ കൊട്ടാരം, ചെറുശേരി കൃഷ്ണഗാഥയെഴുതിയ ശ്രീകൃഷ്ണ ക്ഷേത്രം, ഏഷ്യയിലെ ഏറ്റവും വലിയ മനുഷ്യനിർമ്മിത ജലാശയങ്ങളിലൊന്നായ ചിറക്കൽ ചിറ, ഫോക് ലോർ അക്കാദമി, ചാമുണ്ഡി കോട്ടം ക്ഷേത്രം തുടങ്ങിയവ ചിറക്കൽ ചിറയുടെ പരിസരങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്. ചിറക്കൽ ചിറയുടെ നവീകരണം നടന്നതോടെ നൂറ് കണക്കിന് വിനോദ സഞ്ചാരികളാണ് ഈ ക്ഷേത്രനഗരിയിലെത്തി ചേരുന്നത്. നിരവധി സാംസ്കാരിക, അധ്യാത്മിക പരിപാടികൾ നടക്കുന്ന സ്ഥലങ്ങളിലൊന്നാണ് പൈതൃക മണ്ഡപം.

## Article Content

**കണ്ണൂർ: **തുടർച്ചയായി പെയ്യുന്ന കനത്ത മഴയിൽചിറക്കൽ ചാമുണ്ഡി കോട്ടത്തിൻ്റെ ഭാഗമായുള്ള പൈതൃക മണ്ഡപം തകർന്ന് വീണു.ശനിയാഴ്ച്ച രാവിലെ 11.30 ഓടെയാണ് ഒരു മാസം മുൻപ് നിർമ്മിച്ച പൈതൃക മണ്ഡപത്തിൻ്റെ ഓടിട്ട മേൽക്കൂര ഉഗ്രശബ്‌ദത്തോടെനിലംപൊത്തിയത്.കനത്ത മഴയും കാറ്റുമാണ് മണ്ഡപം തകരാൻ ഇടയായതെന്ന് ക്ഷേത്രം സംരക്ഷണ സമിതി പ്രസിഡണ്ട് സുരേഷ് വർമ്മ പറഞ്ഞു.ക്ഷേത്ര കമ്മിറ്റി 25 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് മണ്ഡപം നിർമ്മിച്ചത്. അപകട സമയത്ത പരിസര പ്രദേശത്ത് ആരുമില്ലാത്തത് വൻ ദുരന്തമൊഴിവാക്കി. മേൽക്കൂര ഉൾപ്പെടെ പൈതൃക മണ്ഡപം ഉഗ്രശബ്‌ദത്തോടെ തകർന്നു വീഴുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. ചിറക്കൽ ചിറയുടെ തീരത്താണ് പൈതൃക മണ്ഡപം സ്ഥിതി ചെയ്യുന്നത്. കണ്ണൂരിലെ ക്ഷേത്ര നഗരങ്ങളിലൊന്നാണ് ചിറക്കൽ. ചിറക്കൽ രാജവംശത്തിൻ്റെ കൊട്ടാരം, ചെറുശേരി കൃഷ്ണഗാഥയെഴുതിയ ശ്രീകൃഷ്ണ ക്ഷേത്രം, ഏഷ്യയിലെ ഏറ്റവും വലിയ മനുഷ്യനിർമ്മിത ജലാശയങ്ങളിലൊന്നായ ചിറക്കൽ ചിറ, ഫോക് ലോർ അക്കാദമി, ചാമുണ്ഡി കോട്ടം ക്ഷേത്രം തുടങ്ങിയവ ചിറക്കൽ ചിറയുടെ പരിസരങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്. ചിറക്കൽ ചിറയുടെ നവീകരണം നടന്നതോടെ നൂറ് കണക്കിന് വിനോദ സഞ്ചാരികളാണ് ഈ ക്ഷേത്രനഗരിയിലെത്തി ചേരുന്നത്. നിരവധി സാംസ്കാരിക, അധ്യാത്മിക പരിപാടികൾ നടക്കുന്ന സ്ഥലങ്ങളിലൊന്നാണ് പൈതൃക മണ്ഡപം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/364305/heavyrain)