---
title: "മലയാള ചലചിത്ര താരം സലിം കുമാർ അന്തരിച്ചു"
english_title: "Actor Salim kumar passed away"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/364360/actor-salim-kumar-passed-away"
published_at: "2026-06-07T00:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a246e7d700ca_658f9e6ab25c2-salim-kumar-about-his-name-303657795-16x9.jpg"
keywords: []
---

# മലയാള ചലചിത്ര താരം സലിം കുമാർ അന്തരിച്ചു

> **Lead Summary:** കൊച്ചി: നടനും മിമിക്രി താരവുമായ സലിം കുമാർ അന്തരിച്ചു. എറണാകുളം അമൃത ആശുപത്രിയിൽ കരൾ രോഗത്തിന് ചികിത്സയിലിരിക്കെയാണ് അന്ത്യം. ഹൃദയാഘാതമാണ് മരണ കാരണം.

## Article Content

കൊച്ചി: നടനും മിമിക്രി താരവുമായ സലിം കുമാർ അന്തരിച്ചു. എറണാകുളം അമൃത ആശുപത്രിയിൽ കരൾ രോഗത്തിന് ചികിത്സയിലിരിക്കെയാണ് അന്ത്യം. ഹൃദയാഘാതമാണ് മരണ കാരണം.

ഹാസ്യ കഥാപാത്രങ്ങളിലൂടെ പൊട്ടിച്ചിരിപ്പിക്കുകയും ഗൗരവം നിറഞ്ഞ വേഷങ്ങളിലൂടെ കണ്ണീരണിയിക്കുകയും ചെയ്ത ഒരുപിടി കഥാപാത്രങ്ങൾ കാഴ്ച്ചവെച്ച നടനാണ് വിട വാങ്ങുന്നത്. മികച്ച നടന്നുള്ള ദേശീയ പുരസ്കാരം 'ആദമിന്റെ മകൻ അബു' എന്ന സിനിമയിലൂടെ സ്വന്തമാക്കിയിട്ടുണ്ട്.

ശനിയാഴ്ച രാത്രിയോടെയാണ് മരണം. നാളെ രാവിലെ 9 മണി മുതൽ ടൗൺ ഹാളിൽ മൃതദേഹം പൊതുദർശനത്തിനു വയ്ക്കും. ഉച്ചയ്ക്ക് ശേഷം വീട്ടിലും പൊതുദർശനമുണ്ടാകും. വൈകീട്ടാണ് സംസ്കാരം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/364360/actor-salim-kumar-passed-away)