---
title: "കോഴിക്കോട് മെഡിക്കൽ കോളജിൽ നവജാതശിശുവിന്റെ കയ്യൊടിഞ്ഞെന്ന പരാതി; ചികിത്സാ പിഴവില്ലെന്ന് ആശുപത്രി സൂപ്രണ്ട്"
english_title: "Kozhokkodmedicalcollege"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/364470/kozhokkodmedicalcollege"
published_at: "2026-06-07T13:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2528ef6c5fd_1000212066.jpg"
keywords: []
---

# കോഴിക്കോട് മെഡിക്കൽ കോളജിൽ നവജാതശിശുവിന്റെ കയ്യൊടിഞ്ഞെന്ന പരാതി; ചികിത്സാ പിഴവില്ലെന്ന് ആശുപത്രി സൂപ്രണ്ട്

> **Lead Summary:** **കോഴിക്കോട് : **കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രസവത്തിനിടെ പുറത്തെടുക്കവേ നവജാതശിശുവിന്റെ കയ്യൊടിഞ്ഞെന്ന പരാതിയിൽ,ചികിത്സാ പിഴവില്ലെന്ന് ആശുപത്രി സൂപ്രണ്ട്. മെഡിക്കൽ കോളജ് പ്രിൻസിപ്പലിന് റിപ്പോർട്ട് കൈമാറി. ‘ഷോൾഡർ ഡിസ്റ്റോസിയ’ എന്ന അവസ്ഥയാണ് കാരണമെന്നും റിപ്പോർട്ട്. കുഞ്ഞിന് ഭാരക്കൂടുതൽ ഉണ്ടായിരുന്നു എന്നും ആശുപത്രി അധികൃതർ.മെയ് 14-നാണ് കോഴിക്കോട് കക്കോടി ഒറ്റത്തെങ്ങ് സ്വദേശി അമലയുടെ പ്രസവം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നടന്നത്. പിറ്റേദിവസം കുഞ്ഞിനെ കയ്യിൽ കിട്ടുമ്പോൾ കുഞ്ഞിന്റെ വലതുകൈയിൽ പ്ലാസ്റ്റർ ഇട്ടിരുന്നു. പിന്നാലെയാണ് കുഞ്ഞിന്റെ കൈയുടെ എല്ല് പൊട്ടിയത് മനസ്സിലായതെന്നും അമല പറയുന്നു. പീഡിയാട്രിക് ഡോക്ടറുടെയടുത്തേക്കാണ് അവർ നേരെ കുട്ടിയെ കൊണ്ടുപോയത്. അടുത്ത ദിവസമാണ് കുട്ടിയുടെ മുഖം തന്നെ കാണുന്നത്. കൈയിൽ പ്ലാസ്റ്ററിട്ടതും അപ്പോഴാണ് കണ്ടതെന്ന് അമല പറഞ്ഞിരുന്നു.കുഞ്ഞിനെ പുറത്തേക്ക് എടുക്കുന്ന സമയത്തുണ്ടായ പിഴവാണ് കൈയിലെ എല്ല് പൊട്ടാനിടയാക്കിയതെന്നാണ് മാതാപിതാക്കളുടെ ആരോപണം. സംഭവത്തിനുശേഷം ആശുപത്രി അധികൃതർ ഇക്കാര്യം മാതാപിതാക്കളെ അറിയിക്കാതെ കുഞ്ഞിനെ എൻഐസിയുവിലേക്ക് മാറ്റി പ്ലാസ്റ്ററിട്ടെന്നായിരുന്നു കുടുംബത്തിന്റെ പരാതി.

## Article Content

**കോഴിക്കോട് : **കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രസവത്തിനിടെ പുറത്തെടുക്കവേ നവജാതശിശുവിന്റെ കയ്യൊടിഞ്ഞെന്ന പരാതിയിൽ,ചികിത്സാ പിഴവില്ലെന്ന് ആശുപത്രി സൂപ്രണ്ട്. മെഡിക്കൽ കോളജ് പ്രിൻസിപ്പലിന് റിപ്പോർട്ട് കൈമാറി. ‘ഷോൾഡർ ഡിസ്റ്റോസിയ’ എന്ന അവസ്ഥയാണ് കാരണമെന്നും റിപ്പോർട്ട്. കുഞ്ഞിന് ഭാരക്കൂടുതൽ ഉണ്ടായിരുന്നു എന്നും ആശുപത്രി അധികൃതർ.മെയ് 14-നാണ് കോഴിക്കോട് കക്കോടി ഒറ്റത്തെങ്ങ് സ്വദേശി അമലയുടെ പ്രസവം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നടന്നത്. പിറ്റേദിവസം കുഞ്ഞിനെ കയ്യിൽ കിട്ടുമ്പോൾ കുഞ്ഞിന്റെ വലതുകൈയിൽ പ്ലാസ്റ്റർ ഇട്ടിരുന്നു. പിന്നാലെയാണ് കുഞ്ഞിന്റെ കൈയുടെ എല്ല് പൊട്ടിയത് മനസ്സിലായതെന്നും അമല പറയുന്നു. പീഡിയാട്രിക് ഡോക്ടറുടെയടുത്തേക്കാണ് അവർ നേരെ കുട്ടിയെ കൊണ്ടുപോയത്. അടുത്ത ദിവസമാണ് കുട്ടിയുടെ മുഖം തന്നെ കാണുന്നത്. കൈയിൽ പ്ലാസ്റ്ററിട്ടതും അപ്പോഴാണ് കണ്ടതെന്ന് അമല പറഞ്ഞിരുന്നു.കുഞ്ഞിനെ പുറത്തേക്ക് എടുക്കുന്ന സമയത്തുണ്ടായ പിഴവാണ് കൈയിലെ എല്ല് പൊട്ടാനിടയാക്കിയതെന്നാണ് മാതാപിതാക്കളുടെ ആരോപണം. സംഭവത്തിനുശേഷം ആശുപത്രി അധികൃതർ ഇക്കാര്യം മാതാപിതാക്കളെ അറിയിക്കാതെ കുഞ്ഞിനെ എൻഐസിയുവിലേക്ക് മാറ്റി പ്ലാസ്റ്ററിട്ടെന്നായിരുന്നു കുടുംബത്തിന്റെ പരാതി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/364470/kozhokkodmedicalcollege)