---
title: "മണ്ണെണ്ണ വിതരണം പ്രതിസന്ധിയിലാകില്ല; ജി ആര്‍ അനില്‍"
english_title: "Kerosene supply gr anil"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/36456/kerosene-supply-gr-anil"
published_at: "2022-04-08T11:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624fccd1aa172_FB_IMG_1649397060375.jpg"
keywords: []
---

# മണ്ണെണ്ണ വിതരണം പ്രതിസന്ധിയിലാകില്ല; ജി ആര്‍ അനില്‍

> **Lead Summary:** സംസ്ഥാനത്തെ മണ്ണെണ്ണ വിതരണം പ്രതിസന്ധിയിലാകില്ലെന്ന് ഭക്ഷ്യ- സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആര്‍ അനില്‍. കേരളത്തിന് 20,000 കിലോ ലിറ്റര്‍ മണ്ണെണ്ണ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. ഇതോടെ മുന്‍പ് കേന്ദ്രവിഹിതം വെട്ടിക്കുറച്ചതുമൂലമുണ്ടായ സാഹചര്യം മറികടക്കാന്‍ സംസ്ഥാനത്തിന് സാധിക്കുമെന്നാണ് മന്ത്രി വ്യക്തമാക്കിയത്. മാത്രമല്ല മണ്ണെണ്ണ കമ്പനികളുമായി സംസാരിച്ച് കൂടുതല്‍ മണ്ണെണ്ണ വാങ്ങാനുള്ള സാധ്യത നിലവിലുണ്ടെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് കരുതല്‍ ശേഖരത്തിലുള്ള മണ്ണെണ്ണ ഈ മാസം 16 വരെ മഞ്ഞ കാര്‍ഡുകാര്‍ക്ക് പഴയ വിലയായ 53 രൂപയ്ക്ക് തന്നെ ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

## Article Content

സംസ്ഥാനത്തെ മണ്ണെണ്ണ വിതരണം പ്രതിസന്ധിയിലാകില്ലെന്ന് ഭക്ഷ്യ- സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആര്‍ അനില്‍. കേരളത്തിന് 20,000 കിലോ ലിറ്റര്‍ മണ്ണെണ്ണ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. ഇതോടെ മുന്‍പ് കേന്ദ്രവിഹിതം വെട്ടിക്കുറച്ചതുമൂലമുണ്ടായ സാഹചര്യം മറികടക്കാന്‍ സംസ്ഥാനത്തിന് സാധിക്കുമെന്നാണ് മന്ത്രി വ്യക്തമാക്കിയത്. മാത്രമല്ല മണ്ണെണ്ണ കമ്പനികളുമായി സംസാരിച്ച് കൂടുതല്‍ മണ്ണെണ്ണ വാങ്ങാനുള്ള സാധ്യത നിലവിലുണ്ടെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് കരുതല്‍ ശേഖരത്തിലുള്ള മണ്ണെണ്ണ ഈ മാസം 16 വരെ മഞ്ഞ കാര്‍ഡുകാര്‍ക്ക് പഴയ വിലയായ 53 രൂപയ്ക്ക് തന്നെ ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

മണ്ണെണ്ണയുടെ വില വര്‍ധനവ് അസഹനീയമാണെന്നാണ് മന്ത്രി പറഞ്ഞത്. വില നിശ്ചയിക്കാനുള്ള അധികാരം കമ്പനികള്‍ക്ക് പൂര്‍ണമായും വിട്ടുകൊടുക്കുന്ന കേന്ദ്രത്തിന്റെ നയമാണ് വില ഈ വിധം വര്‍ധിക്കാനുള്ള കാരണം. വിഹിതം കുറച്ചുകൊണ്ടുവരികയാണ് കേന്ദ്രത്തിന്റെ നയമെന്നും മന്ത്രി വിമര്‍ശിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/36456/kerosene-supply-gr-anil)