---
title: "എൻട്രൻസ് പരീക്ഷ അപേക്ഷകരുടെ മാർക്ക് എൻട്രിക്കുള്ള അവസാന തീയതി ജൂൺ 14വരെ"
english_title: "Thiruvananthapuram "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/364577/thiruvananthapuram"
published_at: "2026-06-08T04:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a25fbb20ee19_images_(30).jpeg"
keywords: []
---

# എൻട്രൻസ് പരീക്ഷ അപേക്ഷകരുടെ മാർക്ക് എൻട്രിക്കുള്ള അവസാന തീയതി ജൂൺ 14വരെ

> **Lead Summary:** തിരുവനന്തപുരം : 2026-27 അധ്യയന വർഷത്തെ എൻജിനീയറിംഗ്, ഫാർമസി തുടങ്ങിയ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായി അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികൾക്ക് പ്ലസ് ടു / തത്തുല്യ പരീക്ഷയുടെ മാർക്ക് വിവരങ്ങൾ ഓൺലൈനായി സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 2026 ജൂൺ ഏഴിൽ നിന്ന് 2026 ജൂൺ 14 വരെ ദീർഘിപ്പിച്ചതായി പ്രവേശന പരീക്ഷാ കമ്മീഷണർ അറിയിച്ചു.

## Article Content

തിരുവനന്തപുരം : 2026-27 അധ്യയന വർഷത്തെ എൻജിനീയറിംഗ്, ഫാർമസി തുടങ്ങിയ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായി അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികൾക്ക് പ്ലസ് ടു / തത്തുല്യ പരീക്ഷയുടെ മാർക്ക് വിവരങ്ങൾ ഓൺലൈനായി സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 2026 ജൂൺ ഏഴിൽ നിന്ന് 2026 ജൂൺ 14 വരെ ദീർഘിപ്പിച്ചതായി പ്രവേശന പരീക്ഷാ കമ്മീഷണർ അറിയിച്ചു.

നിരവധി വിദ്യാർത്ഥികളും രക്ഷിതാക്കളും ആവശ്യപ്പെട്ടതോടെ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ നൽകിയ നിർദ്ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ നടപടി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/364577/thiruvananthapuram)