---
title: "കോൺഗ്രസ് സമീപനം മതനിരപേക്ഷതയ്ക്ക് ചേരുന്നതല്ല -പ്രകാശ് കാരാട്ട്"
english_title: "Prakas karatt"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/36463/prakas-karatt"
published_at: "2022-04-08T11:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624fd518b6287_Picsart_22-04-08_11-53-56-775.jpg"
keywords: []
---

# കോൺഗ്രസ് സമീപനം മതനിരപേക്ഷതയ്ക്ക് ചേരുന്നതല്ല -പ്രകാശ് കാരാട്ട്

> **Lead Summary:**  കണ്ണൂർ: മതനിരപേക്ഷതയെക്കുറിച്ച് നടക്കുന്ന ചർച്ചയിൽപ്പോലും നേതാക്കളെ വിലക്കുന്ന കോൺഗ്രസിന്റെ സമീപനം മതനിരപേക്ഷതയ്ക്കു ഭീഷണിയാണെന്ന് സി.പി.എം. പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. പാർട്ടി കോൺഗ്രസിന്റെ ഭാഗമായി ‘മതനിരപേക്ഷത നേരിടുന്ന വെല്ലുവിളികൾ’ എന്ന വിഷയത്തിലുള്ള സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

## Article Content

 കണ്ണൂർ: മതനിരപേക്ഷതയെക്കുറിച്ച് നടക്കുന്ന ചർച്ചയിൽപ്പോലും നേതാക്കളെ വിലക്കുന്ന കോൺഗ്രസിന്റെ സമീപനം മതനിരപേക്ഷതയ്ക്കു ഭീഷണിയാണെന്ന് സി.പി.എം. പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. പാർട്ടി കോൺഗ്രസിന്റെ ഭാഗമായി ‘മതനിരപേക്ഷത നേരിടുന്ന വെല്ലുവിളികൾ’ എന്ന വിഷയത്തിലുള്ള സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഈ സെമിനാറിൽ പങ്കെടുക്കുന്നതിൽനിന്ന് ശശി തരൂരിനെ കോൺഗ്രസ് വിലക്കി. രാജ്യത്ത് മതനിരപേക്ഷത വെല്ലുവിളി നേരിടുമ്പോൾ അതിനെ പ്രതിരോധിക്കാനുള്ള ചർച്ചകൾപോലും കോൺഗ്രസ് വിലക്കുന്നു.സർക്കാരുമായും പാർട്ടിയുമായും അഭിപ്രായവ്യത്യാസമുണ്ടാകാം. അത് പ്രകടിപ്പിക്കാം.

മറിച്ച് ബഹിഷ്കരണത്തിലൂടെ നാണക്കേടാണുണ്ടാവുക. മതേതരത്വം തകർക്കുകയെന്നാൽ, മതസ്വാതന്ത്ര്യം തകർക്കലുംകൂടിയാണ്.ഭൂരിപക്ഷത്തിന്റെ മതമായ ഹിന്ദുമത പ്രചാരകരായി കേന്ദ്രസർക്കാർതന്നെ മാറി. ഇതിനൊപ്പം ന്യൂനപക്ഷവിരുദ്ധ നിയമങ്ങളും ഇറക്കുന്നു. ഹിജാബ്, പൗരത്വ നിയമങ്ങളെല്ലം ഇതിനുദാഹരണമാണ് -കാരാട്ട് പറഞ്ഞു.

കമ്യൂണിസ്റ്റുകൾ കപട മതേതരവാദികളാണെന്നാണ് ബി.ജെ.പി. പ്രചരിപ്പിക്കുന്നതെന്ന് സി.പി.ഐ. ജനറൽ സെക്രട്ടറി ഡി. രാജ പറഞ്ഞു. സർവമതസാഹോദര്യം പറഞ്ഞ ഗാന്ധിജിയെ കൊലചെയ്ത ഗോഡ്സെയുടെ ആശയങ്ങൾ വളർത്താനാണ് ബി.ജെ.പി. സർക്കാർ ശ്രമിക്കുന്നതെന്ന് കോൺഗ്രസ് (എസ്) സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു.സെമിനാറിൽ സി.പി.എം. കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജൻ അധ്യക്ഷത വഹിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/36463/prakas-karatt)