---
title: "പെട്രോളിയം ഉൽപ്പന്ന വില വർധനവിനെതിരേ പോസ്റ്റ് ഓഫീസ് മാർച്ച്"
english_title: "Kelakom"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/364670/kelakom"
published_at: "2026-06-08T13:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# പെട്രോളിയം ഉൽപ്പന്ന വില വർധനവിനെതിരേ പോസ്റ്റ് ഓഫീസ് മാർച്ച്

> **Lead Summary:** കേളകം : പെട്രോൾ, ഡീസൽ, പാചക വാതകങ്ങളുടെ അനിയന്തന്ത്രിതമായ വില വർധനവിനെതിരെ സിഐടിയു പേരാവൂർ ഏരിയ കമ്മിറ്റി നേതൃത്വത്തിൽ കേളകം പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും കേളകം ടൗണിൽപൊതുയോഗവും നടത്തി.

## Article Content

കേളകം : പെട്രോൾ, ഡീസൽ, പാചക വാതകങ്ങളുടെ അനിയന്തന്ത്രിതമായ വില വർധനവിനെതിരെ സിഐടിയു പേരാവൂർ ഏരിയ കമ്മിറ്റി നേതൃത്വത്തിൽ കേളകം പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും കേളകം ടൗണിൽപൊതുയോഗവും നടത്തി.

സി ഐ ടി യു ജില്ല വൈസ് പ്രസിഡണ്ട് എൻ.വി. ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡണ്ട് ടി.വിജയൻ അധ്യക്ഷനായിരുന്നു - ഏരിയ സെക്രട്ടറി പി.വി.പ്രഭാകരൻ, ജില്ല കമ്മിറ്റിയംഗം കെ.ടി. ജോസഫ് എന്നിവർ പ്രസംഗിച്ചു. മാർച്ചിന് കെ.പി. ഷാജി, പി.ജി. സന്തോഷ്, എം.സി ഡി.പട്ടാനൂർ, മനോജ് എന്നിവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/364670/kelakom)