---
title: " ഇരിട്ടിയിൽ റോഡ് അപകടത്തിൽ വയോധികൻ മരിച്ചു"
english_title: "  Elderly man dies in a road accident in Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/364809/elderly-man-dies-in-a-road-accident-in-iritty"
published_at: "2026-06-09T09:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a278e16029a7_WhatsApp_Image_2026-06-09_at_09.00.11.jpeg"
keywords: []
---

#  ഇരിട്ടിയിൽ റോഡ് അപകടത്തിൽ വയോധികൻ മരിച്ചു

> **Lead Summary:** കണ്ണൂർ: റോഡ് അപകടത്തിൽ വയോധികൻ മരിച്ചു. കുന്നോത്ത് അന്തർ സംസ്ഥാനപാതയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടയിലാണ് വിളമന ആയിരക്കളം സ്വദേശി രാജൻ ബൈക്കിടിച്ച് മരണപ്പെട്ടത്. തിങ്കളാഴ്ച രാത്രി 8.30 -ഓടെയായിരുന്നു അപകടം. കുന്നോത്ത് സ്കൂളിന് സമീപം റോഡ് മുറിച്ചുകടക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാജനെ ഇരിട്ടിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രക്കാരനും ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

## Article Content

കണ്ണൂർ: റോഡ് അപകടത്തിൽ വയോധികൻ മരിച്ചു. കുന്നോത്ത് അന്തർ സംസ്ഥാനപാതയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടയിലാണ് വിളമന ആയിരക്കളം സ്വദേശി രാജൻ ബൈക്കിടിച്ച് മരണപ്പെട്ടത്. തിങ്കളാഴ്ച രാത്രി 8.30 -ഓടെയായിരുന്നു അപകടം. കുന്നോത്ത് സ്കൂളിന് സമീപം റോഡ് മുറിച്ചുകടക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാജനെ ഇരിട്ടിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രക്കാരനും ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/364809/elderly-man-dies-in-a-road-accident-in-iritty)