---
title: "പേടിഎം,ആമസോണ്‍,ഫ്ലിപ്കാര്‍ട്ട്  എന്നിവർക്കൊരു എതിരാളികൂടി "
english_title: "Tata Neu application "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/36489/tata-neu-application"
published_at: "2022-04-08T14:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624ff9a7a7d82_1647801026-3866.jpg"
keywords: []
---

# പേടിഎം,ആമസോണ്‍,ഫ്ലിപ്കാര്‍ട്ട്  എന്നിവർക്കൊരു എതിരാളികൂടി 

> **Lead Summary:** > ടാറ്റയുടെ പുതിയ "സൂപ്പര്‍ ആപ്പ്" ആയ ടാറ്റ ന്യൂ പുറത്തിറക്കി. പേയ്‌മെന്റുകള്‍, ഷോപ്പിംഗ്, ഫ്ലൈറ്റ് ബുക്കിംഗ്, ഹോട്ടല്‍ ബുക്കിംഗ്, ബില്‍ പേയ്മെന്റ്, ഫുഡ് ഡെലിവറി എന്നിങ്ങനെ എല്ലാ സേവനങ്ങളും ഒരുമിച്ച്‌ ലഭിക്കുന്ന ഒറ്റ ആപ്പാണിത്.

## Article Content

> ടാറ്റയുടെ പുതിയ "സൂപ്പര്‍ ആപ്പ്" ആയ ടാറ്റ ന്യൂ പുറത്തിറക്കി. പേയ്‌മെന്റുകള്‍, ഷോപ്പിംഗ്, ഫ്ലൈറ്റ് ബുക്കിംഗ്, ഹോട്ടല്‍ ബുക്കിംഗ്, ബില്‍ പേയ്മെന്റ്, ഫുഡ് ഡെലിവറി എന്നിങ്ങനെ എല്ലാ സേവനങ്ങളും ഒരുമിച്ച്‌ ലഭിക്കുന്ന ഒറ്റ ആപ്പാണിത്.

ഈ ആപ്പ് പ്രധാനമായും മത്സരിക്കുക പേടിഎമ്മിനോടായിരിക്കും. ടാറ്റ പേ വഴി പേയ്‌മെന്റുകള്‍, ക്യുമിന്‍, സ്റ്റാര്‍ബക്സ് എന്നിവ വഴി ഫുഡ് ഡെലിവറി, ടാറ്റ ക്ലിക് വഴി ഷോപ്പിംഗ്, ബിഗ് ബാസ്‌ക്കറ്റ് വഴി പലചരക്ക് സാധനങ്ങള്‍, താജ് വഴി ഹോട്ടലുകള്‍, എയര്‍ ഏഷ്യ വഴി വിമാനങ്ങള്‍ എന്നിങ്ങനെ ടാറ്റയുടെ സ്വന്തം സംരംഭങ്ങള്‍ വഴിയാണ് ടാറ്റ ന്യൂ ആപ്പ് ഈ സേവനങ്ങളെല്ലാം വാഗ്ദാനം ചെയ്യുന്നത്.

ഐഒഎസ്, ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായി ആപ്പ് പുറത്തിറക്കി. ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍  നിന്നും ആപ്പിള്‍ ആപ്പ് സ്റ്റോറില്‍  നിന്നും ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. ടാറ്റാ ന്യൂ ആപ്പ് മറ്റ് ഓണ്‍ലൈന്‍ ഷോപ്പിംഗ് സേവനങ്ങള്‍ക്ക് ഇനി പ്രധാന ബദലായി മാറിയേക്കും. പേടിഎം, ആമസോണ്‍ , ഫ്ലിപ്കാര്‍ട്ട്  എന്നിവയ്ക്കാണ് ടാറ്റാ ന്യൂ പ്രധാന എതിരാളിയായി മാറുക. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/36489/tata-neu-application)