---
title: "മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയും, തമിഴ്‌നാട് സര്‍ക്കാരുമായി സംസാരിക്കും; മന്ത്രി മോന്‍സ് ജോസഫ്"
english_title: "Mullapperiyar"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/364905/mullapperiyar"
published_at: "2026-06-09T14:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a27d6e0a7960_1000212590.jpg"
keywords: []
---

# മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയും, തമിഴ്‌നാട് സര്‍ക്കാരുമായി സംസാരിക്കും; മന്ത്രി മോന്‍സ് ജോസഫ്

> **Lead Summary:** **തിരുവനന്തപുരം : **മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയുമെന്ന് ആവര്‍ത്തിച്ച് മന്ത്രി മോന്‍സ് ജോസഫ്. തമിഴ്‌നാട് സര്‍ക്കാരുമായി അഭിപ്രായ സമന്വയമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും സുപ്രീംകോടതി മാനദണ്ഡങ്ങള്‍ പാലിച്ച് മാത്രമേ എന്തെങ്കിലും ചെയ്യാന്‍ സാധിക്കൂ എന്നും മന്ത്രി പറഞ്ഞു. കേരളത്തിന് സുരക്ഷ തമിഴ്‌നാടിന് വെള്ളം എന്നത് തന്നെയാണ് സര്‍ക്കാരിന്റെ നിലപാട് എന്നും മോന്‍സ് ജോസഫ് വ്യക്തമാക്കി. കമ്പം എംഎല്‍എ അടക്കമുള്ളവര്‍ ജലനിരപ്പ് ഉയര്‍ത്തി കൂടുതല്‍ വെള്ളം വേണമെന്ന് ആവശ്യപ്പെടുന്നതിനിടയിലാണ് കേരളത്തിലെ പുതിയ ജലവിഭവ വകുപ്പ് മന്ത്രി മോന്‍സ് ജോസഫ് മുല്ലപ്പെരിയാര്‍ സംബന്ധിച്ച നിലപാട് വ്യക്തമാക്കിയത്. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണമെന്ന നിലപാട് മോന്‍സ് ജോസഫ് 24 ലൂടെ ആവര്‍ത്തിച്ചു. തമിഴ്‌നാട്ടിലെ പുതിയ സര്‍ക്കാരുമായി അഭിപ്രായമുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. മുഖ്യമന്ത്രി ഇക്കാര്യം ധരിപ്പിക്കുമെന്നും മോന്‍സ് ജോസഫ് പറഞ്ഞു.സുപ്രീംകോടതിയുടെ അനുമതിയോട് ഡാം നിര്‍മ്മിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.എന്നാല്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ച പല കാര്യങ്ങളും മുന്‍ സര്‍ക്കാര്‍ ചെയ്തുതീര്‍ത്തില്ല. ഇക്കാര്യങ്ങള്‍ ചെയ്ത ശേഷമേ സുപ്രീംകോടതിയെ ആകുമെന്ന് സമീപിക്കാനാകൂ എന്നും മന്ത്രി പറഞ്ഞു.

## Article Content

**തിരുവനന്തപുരം : **മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയുമെന്ന് ആവര്‍ത്തിച്ച് മന്ത്രി മോന്‍സ് ജോസഫ്. തമിഴ്‌നാട് സര്‍ക്കാരുമായി അഭിപ്രായ സമന്വയമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും സുപ്രീംകോടതി മാനദണ്ഡങ്ങള്‍ പാലിച്ച് മാത്രമേ എന്തെങ്കിലും ചെയ്യാന്‍ സാധിക്കൂ എന്നും മന്ത്രി പറഞ്ഞു. കേരളത്തിന് സുരക്ഷ തമിഴ്‌നാടിന് വെള്ളം എന്നത് തന്നെയാണ് സര്‍ക്കാരിന്റെ നിലപാട് എന്നും മോന്‍സ് ജോസഫ് വ്യക്തമാക്കി. കമ്പം എംഎല്‍എ അടക്കമുള്ളവര്‍ ജലനിരപ്പ് ഉയര്‍ത്തി കൂടുതല്‍ വെള്ളം വേണമെന്ന് ആവശ്യപ്പെടുന്നതിനിടയിലാണ് കേരളത്തിലെ പുതിയ ജലവിഭവ വകുപ്പ് മന്ത്രി മോന്‍സ് ജോസഫ് മുല്ലപ്പെരിയാര്‍ സംബന്ധിച്ച നിലപാട് വ്യക്തമാക്കിയത്. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണമെന്ന നിലപാട് മോന്‍സ് ജോസഫ് 24 ലൂടെ ആവര്‍ത്തിച്ചു. തമിഴ്‌നാട്ടിലെ പുതിയ സര്‍ക്കാരുമായി അഭിപ്രായമുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. മുഖ്യമന്ത്രി ഇക്കാര്യം ധരിപ്പിക്കുമെന്നും മോന്‍സ് ജോസഫ് പറഞ്ഞു.സുപ്രീംകോടതിയുടെ അനുമതിയോട് ഡാം നിര്‍മ്മിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.എന്നാല്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ച പല കാര്യങ്ങളും മുന്‍ സര്‍ക്കാര്‍ ചെയ്തുതീര്‍ത്തില്ല. ഇക്കാര്യങ്ങള്‍ ചെയ്ത ശേഷമേ സുപ്രീംകോടതിയെ ആകുമെന്ന് സമീപിക്കാനാകൂ എന്നും മന്ത്രി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/364905/mullapperiyar)