---
title: "ചെമ്പേരി ചുണ്ടക്കുന്ന് ഒടയൻ പ്ലാവിൽ ബസ്സ് അപകടം"
english_title: "Busaccident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/364938/busaccident"
published_at: "2026-06-09T16:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a27ecdee13db_1000212700.jpg"
keywords: []
---

# ചെമ്പേരി ചുണ്ടക്കുന്ന് ഒടയൻ പ്ലാവിൽ ബസ്സ് അപകടം

> **Lead Summary:** **കണ്ണൂർ : **ചെമ്പേരി ചുണ്ടക്കുന്ന് ഒടയൻ പ്ലാവിൽ ബസ്സ് അപകടം. നിയന്ത്രണം വിട്ട ബസ് ഇലക്ട്രിക് പോസ്റ്റ് തകർത്ത് സമീപത്തെ വീട്ടു മതിൽ ഇടിച്ച് നിൽക്കുകയായിരുന്നു. ചുണ്ടക്കുന്ന് പുതുക്കാട് എസ്റ്റേറ്റിനു സമീപം ഇറക്കത്തിൽ ആണ് അപകടം ഉണ്ടായത്. ബസിൽ ഉണ്ടായിരുന്ന 3 പേർക്ക് നിസ്സാര പരിക്കേറ്റെങ്കിലും ആശുപത്രിയിൽ എത്തി പ്രാഥമിക ശുശ്രൂഷ നൽകി ഇവരെ വിട്ടയച്ചു. കണ്ണൂർ ശ്രീകണ്ഠാപുരം ചെമ്പേരി ഏറ്റുപാറ റൂട്ടിൽ ഓടുന്ന ശ്രേയസ് ബസ്സാണ് അപകടത്തിൽപെട്ടത്. നിരവധി സ്കൂൾ വിദ്യാർത്ഥികൾ ഈ ബസിൽ യാത്ര ചെയ്യാറുണ്ടായിരുന്നു. ഇന്ന് സ്‌കൂൾ അവധിയായതിനാൽ സ്‌കൂൾ കുട്ടികളൊന്നും ബസ്സിൽ ഉണ്ടാകാത്തതിനാൽ വലിയ അപകടം ഒഴിവായി.

## Article Content

**കണ്ണൂർ : **ചെമ്പേരി ചുണ്ടക്കുന്ന് ഒടയൻ പ്ലാവിൽ ബസ്സ് അപകടം. നിയന്ത്രണം വിട്ട ബസ് ഇലക്ട്രിക് പോസ്റ്റ് തകർത്ത് സമീപത്തെ വീട്ടു മതിൽ ഇടിച്ച് നിൽക്കുകയായിരുന്നു. ചുണ്ടക്കുന്ന് പുതുക്കാട് എസ്റ്റേറ്റിനു സമീപം ഇറക്കത്തിൽ ആണ് അപകടം ഉണ്ടായത്. ബസിൽ ഉണ്ടായിരുന്ന 3 പേർക്ക് നിസ്സാര പരിക്കേറ്റെങ്കിലും ആശുപത്രിയിൽ എത്തി പ്രാഥമിക ശുശ്രൂഷ നൽകി ഇവരെ വിട്ടയച്ചു. കണ്ണൂർ ശ്രീകണ്ഠാപുരം ചെമ്പേരി ഏറ്റുപാറ റൂട്ടിൽ ഓടുന്ന ശ്രേയസ് ബസ്സാണ് അപകടത്തിൽപെട്ടത്. നിരവധി സ്കൂൾ വിദ്യാർത്ഥികൾ ഈ ബസിൽ യാത്ര ചെയ്യാറുണ്ടായിരുന്നു. ഇന്ന് സ്‌കൂൾ അവധിയായതിനാൽ സ്‌കൂൾ കുട്ടികളൊന്നും ബസ്സിൽ ഉണ്ടാകാത്തതിനാൽ വലിയ അപകടം ഒഴിവായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/364938/busaccident)