---
title: "കൈതപ്രം എഞ്ചിനീയറിംഗ്  ആൻഡ്  ആർക്കിടെക്ച്ചർ കോളേജിൽ ബിരുദദാന ചടങ്ങ് നടന്നു "
english_title: "Kaithapram Engineering college"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/36494/kaithapram-engineering-college"
published_at: "2022-04-08T14:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625000c77433b_Picsart_22-04-08_15-00-21-341.jpg"
keywords: []
---

# കൈതപ്രം എഞ്ചിനീയറിംഗ്  ആൻഡ്  ആർക്കിടെക്ച്ചർ കോളേജിൽ ബിരുദദാന ചടങ്ങ് നടന്നു 

> **Lead Summary:** കൈതപ്രത്തെ കോളേജ് ഓഫ് എഞ്ചിനിയറിംഗ് & ടെക്നോളജി -പയ്യന്നൂരിൽ 2019 -20, 2020-21 വർഷങ്ങളിൽ എഞ്ചിനീയറിംഗ് ആൻ്റ് ആർക്കിടെക്ക്ച്ചർ കോഴ്‌സുകൾ പാസ്സായ വിദ്യാർത്ഥികളുടെ ബിരുദദാന ചടങ്ങ് നടന്നു.

## Article Content

കൈതപ്രത്തെ കോളേജ് ഓഫ് എഞ്ചിനിയറിംഗ് & ടെക്നോളജി -പയ്യന്നൂരിൽ 2019 -20, 2020-21 വർഷങ്ങളിൽ എഞ്ചിനീയറിംഗ് ആൻ്റ് ആർക്കിടെക്ക്ച്ചർ കോഴ്‌സുകൾ പാസ്സായ വിദ്യാർത്ഥികളുടെ ബിരുദദാന ചടങ്ങ് നടന്നു.

കോളേജ് ഭരണസമിതി ചെയർമാൻ അഡ്വ: കെ.കെ.രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൾ ഡോ: എ.പശുപതി സ്വാഗതവും ഏഴിമല നേവൽ അക്കാദവി ജോയിൻ്റ് റജിസ്ട്രാർ ഡോ: തമൽ ഗുഹ ഉദ്ലാടവും സർട്ടിഫിക്കറ്റ് വിതരണവും നിർവ്വഹിച്ചു.

ഡയറക്ടർമാരായ ശ്രീ.സി.എച്ച് അബ്ദുൾ റഹീം, ശ്രീ ടി.വി.ചന്ദ്രദാസ്, ശ്രീ വി.കെ.പി.ഹമീദലി എന്നിവർ സംസാരിച്ചു. അഡ്മിനിസ്ട്രറ്റീവ് ഓഫീസർ ശ്രീ.പി .കെ ഷിജു മോഹൻ നന്ദി പ്രകാശിപ്പിച്ചു.ബിരുദധാരികൾക്ക് പ്രതിജ്ഞ വാചകം ചെല്ലിക്കൊടുത്തു.തുടർന്ന് പൂർവ്വ വിദ്യാർത്ഥി സംഗമവും നടന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/36494/kaithapram-engineering-college)