---
title: "കമ്യൂണിസ്റ്റ് പാർട്ടി പവർഫുൾ ; പാർട്ടി കോൺഗ്രസിൽ അമേരിക്കൻ മാധ്യമ പ്രവർത്തകനും"
english_title: "Communist Party Powerful"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/36498/communist-party-powerful"
published_at: "2022-04-08T15:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62500564692bf_Picsart_22-04-08_15-19-49-464.jpg"
keywords: []
---

# കമ്യൂണിസ്റ്റ് പാർട്ടി പവർഫുൾ ; പാർട്ടി കോൺഗ്രസിൽ അമേരിക്കൻ മാധ്യമ പ്രവർത്തകനും

> **Lead Summary:**  സി പി എം ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസ് റിപ്പോർട്ട് ചെയ്യാൻ അമേരിക്കൻ മാധ്യമ പ്രവർത്തകനായ പാട്രിക്കും കണ്ണൂരിലുണ്ട്. ന്യൂ ജെഴ്സി സ്വദേശിയായ പാട്രിക് കമ്യൂണിസ്റ്റുകാരനാണ്.

## Article Content

 സി പി എം ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസ് റിപ്പോർട്ട് ചെയ്യാൻ അമേരിക്കൻ മാധ്യമ പ്രവർത്തകനായ പാട്രിക്കും കണ്ണൂരിലുണ്ട്. ന്യൂ ജെഴ്സി സ്വദേശിയായ പാട്രിക് കമ്യൂണിസ്റ്റുകാരനാണ്.

കേരളത്തെ വലിയ ഇഷ്ടമാണെന്ന് പാട്രിക്ക് പറഞ്ഞു.  കൊച്ചി കാണാൻ അമേരിക്കയിൽ നിന്ന് വിമാനം കയറിയതാണ് പാട്രിക് . അവിടെ എത്തിയപ്പോഴാണ് കണ്ണൂരിലെ പാർട്ടി കോൺഗ്രസിനെ പറ്റി അറിയുന്നത്.

പിന്നെ ഒന്നും നോക്കിയില്ല ഇങ് പോരുന്നു. പത്താം തീയതിയിലെ പൊതു സമ്മേളനവും കഴിഞ്ഞെ ഇനി മടക്കമുളളു. പ്രതിനിധിയില്ലാത്തതു കൊണ്ട് സമ്മേളനവേദിയ്ക്ക് അകത്ത് പ്രവേശനം കിട്ടിയില്ല.

കമ്മ്യൂണിസ്റ്റുകാരനാണല്ലെങ്കിലും നാട്ടിൽ പാർട്ടിയിൽ അംഗമൊന്നുമല്ല, പക്ഷേ പാർട്ടി പവർഫുള്ളാണെന്ന് പാട്രിക് . സ്വതന്ത്ര മാധ്യമ പ്രവർത്തകനായ പാട്രികിന് കണ്ണൂരിൽ സെൽഫി ഒഴിഞ്ഞൊരു നേരവുമില്ല

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/36498/communist-party-powerful)