---
title: " സബർമതി സൈക്കിൾ യാത്രയ്ക്ക് സ്വീകരണം"
english_title: "Reception for Sabarmati Cycle Ride"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/3650/reception-for-sabarmati-cycle-ride"
published_at: "2021-10-05T18:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615c4df1a92f3_PicsArt_10-05-06.34.11.jpg"
keywords: []
---

#  സബർമതി സൈക്കിൾ യാത്രയ്ക്ക് സ്വീകരണം

> **Lead Summary:** **കണ്ണൂർ**: തൃശ്ശൂർ അരിമ്പൂരിൽ നിന്നും സബർമതിയിലേക്ക് യാത്ര നടത്തുന്ന വി.കെ.ശശികുമാറിനും മകൻ ആനന്ദ് വി.എസിനും കണ്ണൂർ മഹാത്മാ മന്ദിരത്തിൽ സ്വീകരണം നൽകി.

## Article Content

**കണ്ണൂർ**: തൃശ്ശൂർ അരിമ്പൂരിൽ നിന്നും സബർമതിയിലേക്ക് യാത്ര നടത്തുന്ന വി.കെ.ശശികുമാറിനും മകൻ ആനന്ദ് വി.എസിനും കണ്ണൂർ മഹാത്മാ മന്ദിരത്തിൽ സ്വീകരണം നൽകി.

ആഗോള താപനത്തിൽ പരിഹാരം ഗാന്ധിയൻ ജീവിത രീതിയാണെന്ന് പ്രചരിപ്പിച്ചു കൊണ്ടുള്ള ഈ യാത്ര ഒക്ടോബർ 2 ന് അരിമ്പൂർ പാഠശാലയുടെ നേതൃത്വത്തിലാണ് ആരംഭിച്ചത്.

കണ്ണൂർ മഹത്മാ മന്ദിരത്തിലെത്തിയ സൈക്കിൾ യാത്രികരെ ജനറൽ  സെക്രട്ടറി  സി. സുനിൽ കുമാറും, ജോ : സെക്രട്ടറി പി. വിജയകുമാറും ചേർന്ന് സ്വീകരിച്ചു.

ചൊവ്വാഴ്ചത്തെ യാത്ര തലശ്ശേരിയിൽ തുടങ്ങി. പഴയങ്ങാടിയിൽ സമാപിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/3650/reception-for-sabarmati-cycle-ride)