---
title: "പയ്യന്നൂരിലെ ക്ഷേത്രത്തിൽ തെയ്യത്തിനിടെ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൻ്റെ തുടർച്ചയായി യുവാവിന് ക്രൂര മർദനം"
english_title: "The young man was brutally beaten"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/36502/the-young-man-was-brutally-beaten"
published_at: "2022-04-08T15:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625009008906d_Picsart_22-04-08_15-35-17-826.jpg"
keywords: []
---

# പയ്യന്നൂരിലെ ക്ഷേത്രത്തിൽ തെയ്യത്തിനിടെ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൻ്റെ തുടർച്ചയായി യുവാവിന് ക്രൂര മർദനം

> **Lead Summary:** പയ്യന്നൂർ വെള്ളൂരിലെ ക്ഷേത്രത്തിൽ തെയ്യത്തിനിടെ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൻ്റെ തുടർച്ചയായി യുവാവിന് ക്രൂര മർദനം. വെള്ളൂർ സ്കൂളിനു സമീപത്തെ പി.കെ.രാഹുലിനാണ് മർദനമേറ്റത്.

## Article Content

പയ്യന്നൂർ വെള്ളൂരിലെ ക്ഷേത്രത്തിൽ തെയ്യത്തിനിടെ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൻ്റെ തുടർച്ചയായി യുവാവിന് ക്രൂര മർദനം. വെള്ളൂർ സ്കൂളിനു സമീപത്തെ പി.കെ.രാഹുലിനാണ് മർദനമേറ്റത്.

വെള്ളൂർ കുടക്കത്ത് ഭഗവതി ക്ഷേത്രത്തിലെ തെയ്യത്തിനിടെ ഏപ്രിൽ 3 ന് പുലർച്ചെ ഇരു വിഭാഗം യുവാക്കൾ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതിൻ്റെ തുടർച്ചയായാണ് വെള്ളൂർ സ്കൂളിനു സമീപത്ത് താമസിക്കുന്ന പെയിൻ്റിംഗ് തൊഴിലാളിയായ രാഹുലിന് മർദനമേറ്റത്.

സാരമായി പരിക്കേറ്റ രാഹുൽ കണ്ണൂർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.രാഹുലിൻ്റെ കൈക്കും മുഖത്തും തലയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഇടത്തേ കണ്ണിൻ്റെ കാഴ്ചയ്ക്കും പ്രശ്നമുണ്ട്. മൊബെൽ ഫോണും എറിഞ്ഞ് കേടുവരുത്തി.

മർദനത്തിൽ നിന്നും രാഹുലിനെ രക്ഷിക്കാൻ ശ്രമിച്ച സുഹൃത്തായ കിരണിൻ്റെ ഫോണും ഡ്രൈവിംഗ് ലൈസൻസും മർദനത്തിനിടെ നഷ്ടപ്പെട്ടിട്ടുണ്ട്. ഏപ്രിൽ 4 തിങ്കളാഴ്ച രാത്രി 9 മണിയോടെ പത്തിലേറെ ബൈക്കുകളിലായെത്തിയ ഇരുപതോളം

പേർ തന്നെ മർദിക്കുകയായിരുന്നു. സംഘർഷം ഒഴിവാക്കാൻ വേണ്ടി ഇടപെട്ടതല്ലാതെ മറ്റൊന്നും താൻ ചെയ്തിട്ടില്ലെന്നും തന്നെ വീടിനടുത്ത് വന്ന് സംഘടിതമായി മർദ്ദിച്ചത് എന്തിനാണെന്ന് അറിയില്ലെന്നും രാഹുൽ പറഞ്ഞു. സംഭവത്തിൽ എട്ടു പേർക്കെതിരെയും കണ്ടാലറിയാവുന്ന പത്തോളം പേർക്കെതിരെയും പയ്യന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്‌.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/36502/the-young-man-was-brutally-beaten)