---
title: "റെ​​​​യി​​​​ൽ​​​​വേ ടി​​​​ക്ക​​​​റ്റ് ബു​​​​ക്കിം​​​​ഗ്; പു​തി​യ റി​സ​ർ​വേ​ഷ​ൻ സം​വി​ധാ​നം ഓ​ഗ​സ്റ്റ് മു​ത​ൽ"
english_title: "Railwaygate "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/365065/railwaygate"
published_at: "2026-06-10T11:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a290399b6794_1000116807.jpg"
keywords: []
---

# റെ​​​​യി​​​​ൽ​​​​വേ ടി​​​​ക്ക​​​​റ്റ് ബു​​​​ക്കിം​​​​ഗ്; പു​തി​യ റി​സ​ർ​വേ​ഷ​ൻ സം​വി​ധാ​നം ഓ​ഗ​സ്റ്റ് മു​ത​ൽ

> **Lead Summary:** തിരുവനന്തപുരം : റെ​​​​യി​​​​ൽ​​​​വേ​​​​യു​​​​ടെ ടി​​​​ക്ക​​​​റ്റ് ബു​​​​ക്കിം​​​​ഗ് രം​​​​ഗ​​​​ത്ത് വി​​​​പ്ല​​​​വ​​​​ക​​​​ര​​​​മാ​​​​യ മാ​​​​റ്റ​​​​ത്തി​​​​നൊ​​​​രു​​​​ങ്ങി കേ​​​​ന്ദ്ര റെ​​​​യി​​​​ൽ​​​​വേ മ​​​​ന്ത്രാ​​​​ല​​​​യം. നി​​​​ല​​​​വി​​​​ലു​​​​ള്ള ടി​​​​ക്ക​​​​റ്റ് ബു​​​​ക്കിം​​​​ഗ് സം​​​​വി​​​​ധാ​​​​നം കൂ​​​​ടു​​​​ത​​​​ൽ ജ​​​​ന​​​​സൗ​​​​ഹൃ​​​​ദ​​​​വും ആ​​​​ധു​​​​നി​​​​ക​​​​വു​​​​മാ​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ന​​​​വീ​​​​ക​​​​രി​​​​ച്ച പാ​​​​സ​​​​ഞ്ച​​​​ർ റി​​​​സ​​​​ർ​​​​വേ​​​​ഷ​​​​ൻ സി​​​​സ്റ്റം ഓ​​​​ഗ​​​​സ്റ്റ് മു​​​​ത​​​​ൽ ഘ​​​​ട്ട​​​​ംഘ​​​​ട്ട​​​​മാ​​​​യി ന​​​​ട​​​​പ്പി​​​​ലാ​​​​ക്കി​​​​ത്തു​​​​ട​​​​ങ്ങും.

## Article Content

തിരുവനന്തപുരം : റെ​​​​യി​​​​ൽ​​​​വേ​​​​യു​​​​ടെ ടി​​​​ക്ക​​​​റ്റ് ബു​​​​ക്കിം​​​​ഗ് രം​​​​ഗ​​​​ത്ത് വി​​​​പ്ല​​​​വ​​​​ക​​​​ര​​​​മാ​​​​യ മാ​​​​റ്റ​​​​ത്തി​​​​നൊ​​​​രു​​​​ങ്ങി കേ​​​​ന്ദ്ര റെ​​​​യി​​​​ൽ​​​​വേ മ​​​​ന്ത്രാ​​​​ല​​​​യം. നി​​​​ല​​​​വി​​​​ലു​​​​ള്ള ടി​​​​ക്ക​​​​റ്റ് ബു​​​​ക്കിം​​​​ഗ് സം​​​​വി​​​​ധാ​​​​നം കൂ​​​​ടു​​​​ത​​​​ൽ ജ​​​​ന​​​​സൗ​​​​ഹൃ​​​​ദ​​​​വും ആ​​​​ധു​​​​നി​​​​ക​​​​വു​​​​മാ​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ന​​​​വീ​​​​ക​​​​രി​​​​ച്ച പാ​​​​സ​​​​ഞ്ച​​​​ർ റി​​​​സ​​​​ർ​​​​വേ​​​​ഷ​​​​ൻ സി​​​​സ്റ്റം ഓ​​​​ഗ​​​​സ്റ്റ് മു​​​​ത​​​​ൽ ഘ​​​​ട്ട​​​​ംഘ​​​​ട്ട​​​​മാ​​​​യി ന​​​​ട​​​​പ്പി​​​​ലാ​​​​ക്കി​​​​ത്തു​​​​ട​​​​ങ്ങും.

1986 മു​​​​ത​​​​ൽ റെ​​​​യി​​​​ൽ​​​​വേ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു​​​​വ​​​​രു​​​​ന്ന പ​​​​ഴ​​​​ക്ക​​​​മേ​​​​റി​​​​യ പ്ലാ​​​​റ്റ്‌​​​​ഫോ​​​​മി​​​​നു പ​​​​ക​​​​ര​​​​മാ​​​​യാ​​​​ണ് പൂ​​​​ർ​​​​ണ​​​​മാ​​​​യും ഡി​​​​ജി​​​​റ്റ​​​​ൽ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളോ​​​​ടെ​​​​യു​​​​ള്ള പു​​​​തി​​​​യ പ​​​​തി​​​​പ്പ് അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്.

ടി​​​​ക്ക​​​​റ്റ് ബു​​​​ക്കിം​​​​ഗ് ശേ​​​​ഷി വ​​​​ർ​​​​ധി​​​​പ്പി​​​​ക്കു​​​​ക, ഉ​​​​യ​​​​ർ​​​​ന്ന സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ​​​​യു​​​​ടെ സ​​​​ഹാ​​​​യ​​​​ത്തോ​​​​ടെ യാ​​​​ത്രാ​​​​ക്ലേ​​​​ശം കു​​​​റ​​​​യ്ക്കു​​​​ക എ​​​​ന്നി​​​​വ​​​​യാ​​​​ണ് പ​​​​തി​​​​റ്റാ​​​​ണ്ടു​​​​ക​​​​ളി​​​​ലെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ ഈ ​​​​റെ​​​​യി​​​​ൽ​​​​വേ പ​​​​രി​​​​ഷ്‌​​​​ക​​​​ര​​​​ണ​​​​ത്തി​​​​ലൂ​​​​ടെ ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന​​​​ത്. ഒ​​​​രേ​​​​സ​​​​മ​​​​യം ല​​​​ക്ഷ​​​​ക്ക​​​​ണ​​​​ക്കി​​​​ന് യാ​​​​ത്ര​​​​ക്കാ​​​​ർ​​​​ക്ക് ത​​​​ട​​​​സ​​​​മി​​​​ല്ലാ​​​​തെ വേ​​​​ഗ​​​​ത്തി​​​​ൽ ടി​​​​ക്ക​​​​റ്റു​​​​ക​​​​ൾ ബു​​​​ക്ക് ചെ​​​​യ്യാ​​​​ൻ സാ​​​​ധി​​​​ക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/365065/railwaygate)