---
title: "സ്വര്‍ണ വിലയില്‍ വൻ ഇടിവ്; പവന് കുറഞ്ഞത് 3160 രൂപ"
english_title: "Goldrate"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/365101/goldrate"
published_at: "2026-06-10T14:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2921ad88802_1000212860.jpg"
keywords: []
---

# സ്വര്‍ണ വിലയില്‍ വൻ ഇടിവ്; പവന് കുറഞ്ഞത് 3160 രൂപ

> **Lead Summary:** സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കനത്ത ഇടിവ്. ഗ്രാമിന് 395 രൂപയും പവന് 3160 രൂപയും കുറഞ്ഞു. സമീപകാലത്ത് സ്വര്‍ണവിലയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഇടിവാണിത്. നിലവില്‍ ഗ്രാമിന് 13,645 രൂപയിലും പവന് 1,09,160 രൂപയിലുമാണ് വ്യാപാരം. ഈ മാസം ഇതുവരെയുള്ളതില്‍ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ന് സ്വര്‍ണം.

## Article Content

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കനത്ത ഇടിവ്. ഗ്രാമിന് 395 രൂപയും പവന് 3160 രൂപയും കുറഞ്ഞു. സമീപകാലത്ത് സ്വര്‍ണവിലയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഇടിവാണിത്. നിലവില്‍ ഗ്രാമിന് 13,645 രൂപയിലും പവന് 1,09,160 രൂപയിലുമാണ് വ്യാപാരം. ഈ മാസം ഇതുവരെയുള്ളതില്‍ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ന് സ്വര്‍ണം.

രാജ്യാന്തര വിപണിയിലും കനത്ത ഇടിവാണുണ്ടായത്. രാജ്യാന്തരവില കഴിഞ്ഞ 6 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ്. 150 ഡോളറിലേറെ ഇടിഞ്ഞ് ഔൺസിന് 4180 ഡോളറിലാണ് രാജ്യാന്തര വിപണിയിലെ വ്യാപാരം.യുഎസ്– ഇറാന്‍ സംഘര്‍ഷം വീണ്ടും രൂക്ഷമായതും ക്രൂഡ് ഓയിൽ വിലവർധനയും യുഎസ് ഡോളർ, ബോണ്ട് യീൽഡ് എന്നിവയുടെ മുന്നേറ്റവുമാണ് വിലയിടിവിന് കാരണമെന്നാണ് റിപ്പോര്‍ട്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/365101/goldrate)