---
title: "വീണ്ടും കാട്ടാന ആക്രമണത്തിൽ ഒരു മരണം; തിരുനെല്ലിയിൽ തോട്ടം തൊഴിലാളിക്ക്‌ ദാരുണാന്ത്യം"
english_title: "Thirunelli"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/365120/thirunelli"
published_at: "2026-06-10T15:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a292ee391a81_1000212880.jpg"
keywords: []
---

# വീണ്ടും കാട്ടാന ആക്രമണത്തിൽ ഒരു മരണം; തിരുനെല്ലിയിൽ തോട്ടം തൊഴിലാളിക്ക്‌ ദാരുണാന്ത്യം

> **Lead Summary:** **വയനാട് : **തിരുനെല്ലി കാട്ടികുളത്ത് കാട്ടാന ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു. തോട്ടം തൊഴിലാളിയായ വെള്ളാഞ്ചേരി സ്വദേശി രാജു ആണ് മരിച്ചത്. ഇന്ന് രാവിലെയോടെ ജനവാസ മേഖലയിൽ ഇറങ്ങിയ ഒറ്റയാനെ തുരത്തുന്നതിനിടെ ആനയുടെ മുന്നിൽ പെടുകയായിരുന്നു. കാട്ടാനയുടെ ആക്രമണത്തിൽ രാജുവിന്റെ വാരിയലിനും ആന്തരികാവയവങ്ങൾക്കും ഗുരുതരമായ തകരാറുകൾ സംഭവിച്ചിരുന്നു. ആന തുമ്പിക്കൈ കൊണ്ട് തട്ടി ഇയാളെ 20 മീറ്ററുകളോളം വലിച്ച് കൊണ്ടുപോകുകയായിരുന്നു. പരുക്കേറ്റ ഉടൻ തന്നെ മാനന്തവാടി മെഡിക്കൽ കോളജിൽ ചികിത്സയ്ക്കായി പ്രവേശിപ്പിക്കുകയായിരുന്നു.

## Article Content

**വയനാട് : **തിരുനെല്ലി കാട്ടികുളത്ത് കാട്ടാന ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു. തോട്ടം തൊഴിലാളിയായ വെള്ളാഞ്ചേരി സ്വദേശി രാജു ആണ് മരിച്ചത്. ഇന്ന് രാവിലെയോടെ ജനവാസ മേഖലയിൽ ഇറങ്ങിയ ഒറ്റയാനെ തുരത്തുന്നതിനിടെ ആനയുടെ മുന്നിൽ പെടുകയായിരുന്നു. കാട്ടാനയുടെ ആക്രമണത്തിൽ രാജുവിന്റെ വാരിയലിനും ആന്തരികാവയവങ്ങൾക്കും ഗുരുതരമായ തകരാറുകൾ സംഭവിച്ചിരുന്നു. ആന തുമ്പിക്കൈ കൊണ്ട് തട്ടി ഇയാളെ 20 മീറ്ററുകളോളം വലിച്ച് കൊണ്ടുപോകുകയായിരുന്നു. പരുക്കേറ്റ ഉടൻ തന്നെ മാനന്തവാടി മെഡിക്കൽ കോളജിൽ ചികിത്സയ്ക്കായി പ്രവേശിപ്പിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/365120/thirunelli)