---
title: "ചാമ്പിക്കോ ! മൈക്കിളപ്പനായി പിണറായി, വീഡിയോ വൻ തരംഗം "
english_title: "Video big wave"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/36513/video-big-wave"
published_at: "2022-04-08T16:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625018297b5f7_Picsart_22-04-08_16-40-02-935.jpg"
keywords: []
---

# ചാമ്പിക്കോ ! മൈക്കിളപ്പനായി പിണറായി, വീഡിയോ വൻ തരംഗം 

> **Lead Summary:** കണ്ണൂർ: കണ്ണൂരിൽ നടക്കുന്ന 23 ാം പാർട്ടി കോൺഗ്രസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒരു ഗ്രൂപ്പ് ഫോട്ടോയ്ക്കെത്തുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

## Article Content

കണ്ണൂർ: കണ്ണൂരിൽ നടക്കുന്ന 23 ാം പാർട്ടി കോൺഗ്രസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒരു ഗ്രൂപ്പ് ഫോട്ടോയ്ക്കെത്തുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

അമൽ നീരദ്- മമ്മൂട്ടി ചിത്രമായ ഭീഷ്മ പർവ്വത്തിലെ മൈക്കിളപ്പനും 'ചാമ്പിക്കോ' ഗ്രൂപ്പ് ഫോട്ടോയുമാണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ ട്രെൻഡ്.

സ്കൂൾ വിദ്യാർത്ഥികളും, സിനിമാ താരങ്ങളും ഒടുവിൽ പി ജയരാജനടക്കമുള്ള രാഷ്ട്രീയ നേതാക്കളും ട്രെന്റിനൊപ്പം മൈക്കിളപ്പനായെത്തിയപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യത ലഭിച്ചു.

ഏറ്റവുമൊടുവിൽ കണ്ണൂരിൽ നടക്കുന്ന 23 ാം പാർട്ടി കോൺഗ്രസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒരു ഗ്രൂപ്പ് ഫോട്ടോയ്ക്കെത്തുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.

കേരളത്തിൽ നിന്നുള്ള പ്രതിനിധികൾ പൊളിറ്റ് ബ്യൂറോ അംഗങ്ങൾക്കൊപ്പം ഫോട്ടോ എടുക്കുന്ന വേളയിലുള്ളതാണ് വീഡിയോ. എംഎ ബേബി, എസ് രാമചന്ദ്രൻ പിള്ള, കോടിയേരി ബാലകൃഷ്ണൻ അടക്കമുള്ള നേതാക്കൾ ഇരിക്കുന്ന ഫ്രെയിമിലേക്ക് പിണറായി നടന്നെത്തുന്ന വീഡിയോ വൻ ഹിറ്റാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/36513/video-big-wave)