---
title: "18 വയസ്സ് കഴിഞ്ഞ എല്ലാവര്‍ക്കും കരുതല്‍ ഡോസ് വാക്‌സിനെടുക്കാന്‍ അനുമതി"
english_title: "Everyone over the age of 18 is allowed to take the reserve dose vaccine"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/36516/everyone-over-the-age-of-18-is-allowed-to-take-the-reserve-dose-vaccine"
published_at: "2022-04-08T17:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6250212f458c0_images (15).jpeg"
keywords: []
---

# 18 വയസ്സ് കഴിഞ്ഞ എല്ലാവര്‍ക്കും കരുതല്‍ ഡോസ് വാക്‌സിനെടുക്കാന്‍ അനുമതി

> **Lead Summary:** **ന്യൂഡൽഹി : **കൊവിഡ് പ്രതിരോധ വാക്‌സിനേഷനില്‍ നിര്‍ണായക പ്രഖ്യാപനവുമായി കേന്ദ്രസര്‍ക്കാര്‍. 18 വയസ്സ് കഴിഞ്ഞ എല്ലാവര്‍ക്കും കരുതല്‍ ഡോസ് അഥവാ മൂന്നാം ഡോസ് വാക്‌സിന്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

## Article Content

**ന്യൂഡൽഹി : **കൊവിഡ് പ്രതിരോധ വാക്‌സിനേഷനില്‍ നിര്‍ണായക പ്രഖ്യാപനവുമായി കേന്ദ്രസര്‍ക്കാര്‍. 18 വയസ്സ് കഴിഞ്ഞ എല്ലാവര്‍ക്കും കരുതല്‍ ഡോസ് അഥവാ മൂന്നാം ഡോസ് വാക്‌സിന്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

ഏപ്രില്‍ പത്ത് ഞായറാഴ്ച മുതല്‍ രാജ്യത്തെ എല്ലാ സ്വകാര്യ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ വഴിയും ആളുകള്‍ക്ക് മൂന്നാം ഡോസ് അഥവാ കരുതല്‍ ഡോസ് വാക്‌സിന്‍ സ്വീകരിക്കാം. ആദ്യ രണ്ട് ഡോസ് വാക്‌സിന്‍ പോലെ കരുതല്‍ ഡോസ് അഥവാ ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ സൗജന്യമായിരിക്കില്ല.

സ്വകാര്യ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ വഴിയാണ് വാക്‌സിനേഷന്‍ എന്നതിനാല്‍ പണം നല്‍കേണ്ടി വരും. രണ്ടാം ഡോസ് വാക്‌സിന്‍ എടുത്ത് ഒന്‍പത് മാസം പൂര്‍ത്തിയായ ശേഷം മാത്രമേ ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ സ്വീകരിക്കാന്‍ അനുമതിയുള്ളു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/36516/everyone-over-the-age-of-18-is-allowed-to-take-the-reserve-dose-vaccine)