---
title: "പേരാവൂർ നെടുംപുറംചാലിൽ സ്കൂൾ വിദ്യാർത്ഥികൾ സഞ്ചരിച്ച ഓട്ടോറിക്ഷ മറിഞ്ഞ് വിദ്യാർത്ഥികൾക്കും ഡ്രൈവർക്കും പരിക്ക്."
english_title: "Autorickshaaccident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/365332/autorickshaaccident"
published_at: "2026-06-11T15:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2a8692cb144_1000213127.jpg"
keywords: []
---

# പേരാവൂർ നെടുംപുറംചാലിൽ സ്കൂൾ വിദ്യാർത്ഥികൾ സഞ്ചരിച്ച ഓട്ടോറിക്ഷ മറിഞ്ഞ് വിദ്യാർത്ഥികൾക്കും ഡ്രൈവർക്കും പരിക്ക്.

> **Lead Summary:** **പേരാവൂർ: **സ്കൂൾ വിദ്യാർത്ഥികൾ സഞ്ചരിച്ച ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞ് മൂന്ന് പേർക്ക് പരിക്കേറ്റു. നിടുംപുറംചാൽ – പൂളക്കുറ്റി റോഡിലെ ഇറക്കത്തിൽ വെച്ചായിരുന്നു അപകടം. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടയിലാണ് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞത്.​അപകടത്തിൽ സന്തോം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളായ അഭിഷേക്, എഡ്വിൻ, ഓട്ടോ ഡ്രൈവർ ജോബി എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ഉടൻ തന്നെ പേരാവൂരിലെ സൈറസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

**പേരാവൂർ: **സ്കൂൾ വിദ്യാർത്ഥികൾ സഞ്ചരിച്ച ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞ് മൂന്ന് പേർക്ക് പരിക്കേറ്റു. നിടുംപുറംചാൽ – പൂളക്കുറ്റി റോഡിലെ ഇറക്കത്തിൽ വെച്ചായിരുന്നു അപകടം. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടയിലാണ് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞത്.​അപകടത്തിൽ സന്തോം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളായ അഭിഷേക്, എഡ്വിൻ, ഓട്ടോ ഡ്രൈവർ ജോബി എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ഉടൻ തന്നെ പേരാവൂരിലെ സൈറസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/365332/autorickshaaccident)